ചൈനീസ് അക്വേറിയത്തിനുള്ളിൽ മത്സ്യകന്യകയായി അഭിനയിച്ച റഷ്യൻ അക്വാട്ടിക് ആർട്ടിസ്റ്റിനെ ആക്രമിച്ച് ഭീമൻ മത്സ്യം. ചൊവ്വാഴ്ച തെക്കൻ ചൈനയിലെ സിഷുവാങ്ബന്ന പ്രിമിറ്റീവ് ഫോറസ്റ്റ് പാർക്കിലാണ് ഞെട്ടിക്കുന്ന സംഭവം. അക്വാട്ടിക് ആർട്ടിസ്റ്റ് ആയ മാഷയാണ് മത്സ്യത്തിന്റെ ആക്രമണത്തിനിരയായത്.
മത്സ്യകന്യകയുടെ വേഷം ധരിച്ച്, അക്വേറിയത്തിൽ കുട്ടികൾക്കു മുന്നിൽ പ്രകടനം നടത്തുന്നതിനിടെയാണ് അപകടം. സംഭവത്തിന്റെ വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലയായിട്ടുണ്ട്. മാഷ നിരവധി മത്സ്യങ്ങൾക്കിടയിൽ നീന്തുന്നതും കാണികളെ കൈവീശി കാണിക്കുന്നതും കാണാം വീഡിയോയിൽ കാണാം. വെള്ളത്തിനടിയിൽ നിന്നും മുകളിലേക്ക് നീന്തുന്നതിനിടെ ഒരു ഭീമൻ മത്സ്യം നിന്തിയെത്തുകയും മാഷയുടെ മുഖം വിഴുങ്ങാൻ ശ്രമിക്കുകയുമായിരുന്നു. മാഷയുടെ തല മുക്കാൽ ഭാഗത്തോളം വിഴുങ്ങിയെങ്കിലും എങ്ങനെയോ അവൾ അതിൽ നിന്നും രക്ഷപ്പെടുന്നത് കാണാം. നിരവധി കുട്ടികൾ ഭയന്ന് നിലവിളിക്കുന്നത് വീഡിയോയിൽ കേൾക്കാം. https://x.com/MailOnline/status/1884650675142889798?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1884650675142889798%7Ctwgr%5E14d3d21d4684023ff084cf624e9a24cabf5d8892%7Ctwcon%5Es1_c10&ref_url=https%3A%2F%2Findianexpress.com%2Farticle%2Ftrending%2Ftrending-globally%2Fgiant-fish-attacks-woman-performing-as-mermaid-at-chinese-aquarium-chilling-video-goes-viral-9807767%2F
മാഷയുടെ കഴുത്തിലും തലയിലും കണ്ണിലും മുറിവേറ്റതായാണ് റിപ്പോർട്ടുകൾ പറയുന്നത്. മാഷ ധരിച്ചിരുന്ന കണ്ണടയും മൂക്കിൽ വച്ചിരുന്ന ക്ലിപ്പുകളും തകർന്നിട്ടുണ്ട്. സംഭവത്തെ തുടർന്ന് അധികൃതർ മാഷയ്ക്ക് 100 ഡോളർ (ഏകദേശം 9,000 രൂപ) വാഗ്ദാനം ചെയ്തിട്ടുണ്ട്. സംഭവത്തെ കുറിച്ച് പുറത്ത് പ്രതികരിക്കുന്നതിൽ നിന്നും മാഷയെ വിലക്കിയതായാണ് വിവരം.













Discussion about this post