കാലിഫോർണിയ: അമേരിക്കയിൽ സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചുണ്ടായ ദുരന്തത്തിൽ വിമാനത്തിലുണ്ടായിരുന്ന 67 യാത്രക്കാരും മരിച്ചതായി സംശയിക്കുന്നുവെന്ന് മുതിറന്ന അഗ്നിശമന ഉദ്യോഗസ്ഥൻ. കൂട്ടിയിടിക്ക് ശേഷം ഹെലികോപ്റ്ററും വിമാനവും തകർന്നുവീണ പോട്ടോമാക് നദിയിൽ നിന്നും ഇതഒവരെ 28 മൃതദേഹങ്ങൾ കണ്ടെടുത്തു. മറ്റുള്ളവരെ നദിയിൽ നിന്നും കണ്ടെത്താനുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
‘നദിയിൽ ഇപ്പോഴും തിരച്ചിൽ പുരോഗമിക്കുകയാണ്. ഈ ഘട്ടത്തിൽ ആരും ജീവനോടെ ഉണ്ടാകാൻ സാധ്യതയില്ലെന്നാണ് കരുതുന്നത്’- വാഷിംഗ്ടൺ അഗ്നിശമന മേധാവി ജോൺ ഡോണാലി പറഞ്ഞു.
വിമാനത്തിനുള്ളിൽ 64 പേരും ഹെലികോപ്റ്ററിനുള്ളിൽ മൂന്ന് സൈനികരുമാണ് ഉണ്ടായിരുന്നതെന്നാണ് വവരം. രണ്ടായി തകർന്ന നിലയിൽ വിമാനത്തിന്റെ ഭാഗങ്ങളും തലകീഴായി മറിഞ്ഞ നിലയിൽ ഹെലികോപ്റ്ററിന്റെ ഭാഗങ്ങളും നദിയിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. അപകടത്തെ തുടർന്ന് റെയ്ഗൺ നാഷണൽ വിമാനത്താവളം പൂർണമായും അടച്ചു.
വിമാനദുരന്തത്തിൽ അകപ്പെട്ടവർക്കായി പ്രാർത്ഥിക്കുന്നുവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചിരുന്നു. അതിദാരുണമായ അപകടത്തെ കുറിച്ച് എല്ലാ വിവരവും തനിക്ക് ലഭിച്ചുകഴിഞ്ഞു. രക്ഷാപ്രവർത്തകരുടെ ഇടപെടലിന് നന്ദി. കൂടുതൽ വിവരങ്ങൾ അറിയുന്ന മുറയ്ക്ക് പുറത്ത് വിടാമെന്നും അദ്ദേഹം പ്രതികരിച്ചു.
കൻസാസിലെ വിചിതയിൽ നിന്നും പുറപ്പെട്ട വിമാനം ലാൻഡിംഗിനിടെയാണ് സൈനികരുടെ ബ്ലാക്ക് ഹോക്ക് വിമാനവുമായി കൂട്ടിയിടിച്ചത്. അപകടത്തിന് കാരണം എന്താണെന്ന് വ്യക്തമല്ല.
Discussion about this post