മഞ്ഞുകാലം ഒക്കെ കഴിഞ്ഞ് വേനൽക്കാലം ആരംഭിച്ചാൽ ഭക്ഷണ വിഭവങ്ങളിൽ തൈരിന്റെ ഉപഭോഗം വർദ്ധിക്കുന്നതാണ്. ശരീരത്തിന് ഏറെ ആരോഗ്യപ്രദമായ ഒരു സൂപ്പർ ഫുഡ് ആണ് തൈര്. ആമാശയത്തിനും ദഹന വ്യവസ്ഥയ്ക്കും ഏറെ ഗുണം ചെയ്യുന്ന പ്രോബയോട്ടിക്സ് അടങ്ങിയിട്ടുള്ള തൈര് എല്ലുകളുടെ വളർച്ചയ്ക്കും മികച്ച ഗുണം നൽകുന്നതാണ്. എന്നാൽ തൈര് കഴിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
തൈര് കഴിക്കുന്ന സമയമാണ് പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യം. ആരോഗ്യ വിദഗ്ധർ നിർദ്ദേശിക്കുന്നത് തൈര് രാവിലെ കഴിക്കണം എന്നാണ്. ദഹനവ്യവസ്ഥയെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്ന ബാക്ടീരിയകളായ പ്രോബയോട്ടിക്സ് ധാരാളമായി അടങ്ങിയിട്ടുള്ള ഭക്ഷണമാണ് തൈര്. ഇത് ദഹനവ്യവസ്ഥയിലെ നല്ല ബാക്ടീരിയകളുടെ എണ്ണം വർദ്ധിപ്പിക്കുന്നു. അതിനാൽ തന്നെ രാവിലെ തൈര് കഴിക്കുന്നത് വഴി ദിവസം മുഴുവനും മികച്ച ദഹനം നടക്കുന്നതിന് സഹായകരമാകും.
വേനൽക്കാലം ആരംഭിക്കാൻ പോകുകയാണ്. വേനൽക്കാലത്ത് ശരീരത്തിന് ജലാംശം ലഭിക്കുന്നത് വളരെ പ്രധാനമാണ്. രാവിലെ പ്രാതലിന് തൈര് കഴിക്കുന്നത് വയറിന് നല്ല തണുപ്പ് നൽകുന്നു. ഇത് ശരീരത്തിന് ജലാംശം നൽകുകയും ചെയ്യുന്നു. തൈരിൽ ധാരാളം ഇലക്‌ട്രോലൈറ്റുകളും വെള്ളവും അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തെ നിർജ്ജലീകരണത്തിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നതാണ്.
തൈര് കഴിക്കുന്നത് നമ്മുടെ പ്രതിരോധശേഷി ശക്തിപ്പെടുത്തുകയും അണുബാധകളെയും രോഗങ്ങളെയും നന്നായി ചെറുക്കാൻ ശരീരത്തിനെ സഹായിക്കുകയും ചെയ്യുന്നു. തൈരിൽ ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ഒരു ആൻ്റി ഓക്‌സിഡൻ്റാണ്. വെറും വയറ്റിൽ തൈര് കഴിക്കുന്നത് പ്രതിരോധശേഷിക്ക് കൂടുതൽ ഗുണം ചെയ്യും. സീസണൽ രോഗങ്ങളിൽ നിന്നും അണുബാധകളിൽ നിന്നും സംരക്ഷിക്കാനും ഇത് സഹായിക്കുന്നു.
Discussion about this post