ന്യൂഡൽഹി: പാർലമെന്റ് ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി മാദ്ധ്യമങ്ങളെ കണ്ടു. ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി മഹാലക്ഷ്മിയെ വണങ്ങിക്കൊണ്ടാണ് സംസാരിച്ചു തുടങ്ങിയത്.
ഇന്ന് ബജറ്റ് സമ്മേളനം തുടങ്ങുന്നതിന് മുമ്പായി ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ദേവതയായ മാ ലക്ഷ്മിയെ താൻ വണങ്ങുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ‘ഈ അവസരത്തിൽ മാ ലക്ഷ്മിയെ ഞാൻ സ്മരിക്കുന്നു. നമ്മുടെ രാജ്യത്തിലെ ഓരോ ദ്രരിദ്രനും മദ്ധ്യവർഗത്തിനും മാ ലക്ഷ്മി അനുഗ്രഹം ചൊരിയട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു’- പ്രധാനമന്ത്രി പറഞ്ഞു.
ഒരു ജനാധിപത്യ രാഷ്ട്രമായി ഇന്ത്യ 75 വർഷം പൂർത്തിയാക്കി എന്നത് അഭിമാനകരമാണ്. ആഗോള തലത്തിൽ ഇന്ത്യ മികച്ച രീതിയിൽ നിലയുറപ്പിച്ചു. ഇത് എന്റെ മൂന്നാം ടേമിലെ ആദ്യത്തെ സമ്പൂർണ്ണ ബജറ്റാണ്. 2047 ൽ, ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 100 വർഷം തികയുമ്പോൾ, വികസിത ഭാരതം എന്ന ഇന്ത്യയുടെ ലക്ഷ്യം നിറവേറ്റും. ഈ ബജറ്റ് ഇന്ത്യയിലെ ജനങ്ങൾക്ക് പുതിയ ഊർജം നൽകുന്നതായിരിക്കും.എല്ലാ തവണത്തേയും പോലെ നിർണായക ബില്ലുകൾ ഈ ബജറ്റിലുമുണ്ട്. യുവാക്കളുടെ ലക്ഷ്യപൂർത്തീകരണവും സർക്കാരിന്റെ ലക്ഷ്യമാണ്. ബജറ്റ് സമ്മേളനം സുഗമമായി കൊണ്ടുപോവാൻ പ്രതിപക്ഷ സഹകരണം അത്യാവശ്യമാണെന്നും
Discussion about this post