മുംബൈ: പൂനെയിൽ ഗില്ലൻ ബാരെ സിൻഡ്രോം (ജിബിഎസ്) രോഗബാധിതരുടെ എണ്ണത്തിൽ വൻവർദ്ധനവ്. രോഗലക്ഷണങ്ങളുമായി ആശുപത്രിയിൽ ചികിത്സ തേടിയവരുടെ എണ്ണം 140 ആയി. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ 73 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
നിലവിൽ 27 പേർ വെന്റിലേറ്ററിലാണ്. 32 പേരെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ജിബിഎസ് രോഗം ബാധിച്ച് ഒരാൾ കൂടി പൂനെയിൽ മരിച്ചിരുന്നു. രണ്ട് പേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്.
വെള്ളത്തിലൂടെയാണ് രോഗം പടരുന്നതെന്നാണ് പ്രാഥമിക നിഗമനം. കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ, ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചൂടുവെള്ളം മാത്രമേ കുടിക്കാവൂ എന്നും മാംസം നന്നായി പാകം ചെയ്ത് മാത്രം കഴിക്കണമെന്നും ആരോഗ്യ വകുപ്പ് നിർദേശം നൽകി. രോഗ വ്യാപനം ഉയരാതിരിക്കാൻ സർക്കാരിന്റെ പ്രത്യേക സംഘം പ്രദേശത്ത് ബോധവൽക്കരണവും പരിശോധനയും തുടരുകയാണ്.
Discussion about this post