ന്യൂഡൽഹി: രഷ്ട്രപതി ദ്രൗപതി മുർമുവിനെതിരെ കോൺഗ്രസ് പാർലമെന്ററി പാർട്ടി അദ്ധ്യക്ഷ സോണിയാ ഗാന്ധി നടത്തിയ പരാമർശത്തെ രൂക്ഷമായി വിമർശിച്ച് രാഷ്ട്രപതി ഭവൻ. രാഷ്ട്രപതി പുറത്തിറക്കിയ പ്രസ്താവനയിലാണ് സോണിയാ ഗാന്ധിക്കെതിരെ വിമർശനമുന്നയിച്ചത്. സോണിയാ ഗാന്ധിയുടെ പരാമർശം അഭിമാനത്തെ വ്രണപ്പെടുത്തുന്നതാണെന്ന് രാഷ്ട്രപതി ഭവൻ വ്യക്തമാക്കി.
‘ബഹുമാനപ്പെട്ട രാഷ്ട്രപതിയുടെ പാർലമെന്റിലെ പ്രസംഗത്തെക്കുറിച്ച് മാധദ്ധ്യമങ്ങളോട് പ്രതികരിക്കവേ, കോൺഗ്രസ് പാർട്ടിയിലെ ചില പ്രമുഖ നേതാക്കൾ ഉന്നതപദവിയുടെ അന്തസ്സിനെ വ്രണപ്പെടുത്തുന്ന തരത്തിലുള്ള അഭിപ്രായങ്ങൾ നടത്തി. ഇത് അംഗീകരിക്കാനാവില്ല. പ്രസംഗത്തിന്റെ അവസാനമായപ്പോഴേക്കും രാഷ്ട്രപതി വളരെ ക്ഷീണിതയായിരുന്നുവെന്നും സംസാരിക്കാൻ പോലും ബുദ്ധിമുട്ടിയിരുന്നുവെന്നായിരുന്നു കോൺഗ്രസ് നേതാക്കൾ പറഞ്ഞതെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.
സോണിയാ ഗാന്ധിയുടെ പരാമർശത്തെ ‘സത്യത്തിൽ നിന്നും വിദൂരം’ എന്ന് വിശേഷിപ്പിച്ച രാഷ്ട്രപതി ഭവൻ, ഒരു ഘട്ടത്തിലും രാഷ്ട്രപതി തളർന്നിരുന്നില്ലെന്നും ചൂണ്ടിക്കാട്ടി. മാത്രമല്ല, പാർശ്വവത്കരിക്കപ്പെട്ട സമൂഹങ്ങൾക്കുവേണ്ടിയും സ്ത്രീകൾക്ക് വേണ്ടിയും കർഷകർക്കുവേണ്ടിയും സംസാരിക്കു വേണ്ടിയും സംസാരിക്കുമ്പോൾ അവർ ഒരിക്കലും ക്ഷീണിതയാവില്ല. സോണിയാ ഗാന്ധിയുടെ പ്രസ്താവന അംഗീകരിക്കാനാവില്ല. അത് ഒഴിവാക്കേണ്ടതായിരുന്നുവെന്നും രാഷ്ട്രപതി ഭവൻ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചതിനെയാണ് സോണിയ ഗാന്ധി പരിഹസിച്ചത്. പാവം രാഷ്ടപതി, വായിച്ചു തളർന്നു സംസാരിക്കാൻ പോലും വയ്യാതായെന്നും പ്രസംഗത്തിൽ മുഴുവൻ വ്യാജവാഗ്ദാനങ്ങളായിരുന്നെന്നും സോണിയ പറഞ്ഞു.വളരെ ബോർ ആയിരുന്നു പ്രസംഗമെന്നും ഒരേ കാര്യം തന്നെ ആവർത്തിക്കുകയായിരുന്നുവെന്നും പറഞ്ഞ് രാഹുൽ ഗാന്ധിയും സോണിയയെ പിന്തുണച്ചു.
Discussion about this post