മലപ്പുറം: എളങ്കൂരിൽ ഭർതൃവീട്ടിൽ യുവതി തൂങ്ങിമരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം.കഴിഞ്ഞ് വ്യാഴാഴ്ച്ചയാണ് പൂക്കോട്ടുപാടം സ്വദേശിനി വിഷ്ണുജയെ(25) ഭർത്താവിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സൗന്ദര്യവും സ്ത്രീധനം കുറവാണ് എന്ന പേരിൽ വിഷ്ണുജയെ ഭർത്താവ് പീഡിപ്പിച്ചിരുന്നുവെന്ന് വിഷ്ണുജയുടെ കുടുംബം ആരോപിക്കുന്നു. സംഭവത്തിൽ മഞ്ചേരി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മൂന്നാമതൊരാൾ ഇടപെട്ടാൽ തനിക്ക് പ്രശ്‌നമാണെന്നും അതൊക്കെ താൻ തന്നെ ശരിയാക്കുമെന്നും പെൺകുട്ടി പറഞ്ഞിരുന്നതായി പിതാവ് പറയുന്നു. അച്ഛൻ ഇടപെടേണ്ട കാര്യം വരുമ്പോൾ പറയാം എന്നാണ് പറഞ്ഞത്. എന്റെ കുട്ടിയെ മർദിക്കാറുണ്ടെന്നൊക്കെ ഇപ്പോഴാണ് അറിഞ്ഞത്. ക്രിമിനൽ സ്വഭാവമാണ് അവന്. അവന് മറ്റു സ്ത്രീകളുമായി ബന്ധമുണ്ടെന്നതടക്കം ഇപ്പോൾ പുറത്ത് വരികയാണെന്ന് പെൺകുട്ടിയുടെ പിതാവ് പറയുന്നു.
സൗന്ദര്യമില്ലാ, ജോലിയില്ലാ എന്നൊക്കെ പറഞ്ഞായിരുന്നു ഉപദ്രവിച്ചിരുന്നത്, അവളെ ബൈക്കിൽ കയറ്റില്ലായിരുന്നു, അവൻറെ കൂടെ യാത്ര ചെയ്യാൻ അവൾക്ക് സൗന്ദര്യം ഇല്ലെന്നാണ് അവൻ പറഞ്ഞിരുന്നത്. ബസിലാണ് എൻറെ െകാച്ച് യാത്ര ചെയ്തിരുന്നത്, വീട്ടിൽ നിന്ന് റോഡ് വരെ അവൻ തൂപ്പിക്കും, നടുവ് വയ്യാ എന്ന് പറഞ്ഞ് ഓള് അമ്മയെ വിളിച്ച് കരയുമെന്നും പിതാവ് പറഞ്ഞു.
2023 മെയ് മാസത്തിലാണ് വിഷ്ണുജയുടേയും എളങ്കൂർ സ്വദേശി പ്രഭിന്റേയും വിവാഹം കഴിഞ്ഞത്.മഞ്ചേരി മെഡിക്കൽ കോളേജിൽ സ്റ്റാഫ് നഴ്സായി ജോലി ചെയ്യുന്ന വ്യക്തിയാണ് പ്രബിൻ. ഭർത്താവിന്റെ വീട്ടുകാരും പ്രബിന്റെ ക്രൂരതയ്ക്ക് കൂട്ടുനിൽക്കുകയായിരുന്നുവെന്ന് വിഷ്ണുജയുടെ വീട്ടുകാർ പറയുന്നു.
Discussion about this post