ന്യൂഡൽഹി : ഡൽഹിയിൽ പുതിയ വസന്തമെന്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡൽഹിയിൽ ബിജെപി സർക്കാർ അധികാരത്തിലെത്തുമെന്നും മോദി പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചരണ റാലിയിൽ സംസാരിക്കുകയായിരുന്നു മോദി .
ഡൽഹിക്ക് മോദിയുടെ ഗ്യാരന്റി. ഫെബ്രുവരി 5 ന് ഡൽഹിയിൽ മാറ്റം കൊണ്ടുവരും. ഫെബ്രുവരി 8 ന് ഫലം പുറത്തുവരുമ്പോൾ ഇരട്ട എഞ്ചിൻ സർക്കാർ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വികസനത്തിന്റെ പുതിയൊരു വസന്തം ഫെബ്രുവരി അഞ്ചിന് വരും. ഇത്തവണ ബിജെപി സർക്കാർ രൂപീകരിക്കും. ഡൽഹിയിലെ ആംആദ്മി പാർട്ടി ഡൽഹിയുടെ 11 വർഷം പാഴാക്കി. നഗരത്തിലെ എല്ലാ കുടുംബങ്ങളോടും ഞാൻ അഭ്യർത്ഥിക്കുന്നു. ദയവായി നിങ്ങളെ സേവിക്കാൻ ഞങ്ങൾക്ക് അവസരം തരൂ, ഞാൻ നിങ്ങൾക്ക് എന്റെ ഉറപ്പ് നൽകുന്നു, നിങ്ങളുടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാൻ ഞാൻ ഏതറ്റംവരെയും പോകും. എല്ലാ കുടുംബങ്ങളുടെയും ജീവിതം സന്തോഷകരമായിരിക്കും. ഇരട്ട എഞ്ചിൻ സർക്കാർ ഡൽഹിയിൽ രൂപീകരിക്കും എന്ന് മോദി പറഞ്ഞു.
മോദി പറഞ്ഞ ഗ്യാരന്റി മോദി നടപ്പിലാക്കി തുടങ്ങി. അതിന്റെ ആദ്യ ഘട്ടമാണ് ബജറ്റ്. ഈ ബജറ്റിന് ശേഷം രാജ്യത്തെ എല്ലാ കുടുംബങ്ങളും ഇന്ന് സന്തോഷത്തിലാണ്. ആളുകളുടെ വരുമാനവും വർദ്ധിച്ചു. ഇപ്പോൾ എല്ലാവരുടെയും ക്ഷേമത്തിലാണ് സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 12 ലക്ഷം വരെ വരുമാനമുള്ളവർക്ക് ആദായനികുതി പൂർണമായും ഒഴിവാക്കി. ഇടത്തരക്കാർ അവരുടെ സമ്പാദ്യത്തിൽ വർദ്ധനവ് കാണും. സ്വാതന്ത്ര്യത്തിനു ശേഷം ഇത്തരമൊരു ഇളവ് ഇതുവരെ നൽകിയിട്ടില്ല. 2025ലെ ബജറ്റ് ഇന്ത്യയുടെ ചരിത്രത്തിലെ ഇടത്തരക്കാർക്കുള്ള ഏറ്റവും സൗഹൃദ ബജറ്റാണ്, പ്രധാനമന്ത്രി പറഞ്ഞു.
Discussion about this post