തിരുവനന്തപുരം; സംസ്ഥാനത്ത് നേന്ത്രപ്പഴം ചില്ലറവില കിലോയ്ക്ക് നൂറിലേയ്ക്ക് കുതിക്കുന്നു. 45 50 വിലയുണ്ടായിരുന്ന നേന്ത്രനാണ് 90- 95 വില നിലവാരത്തിലേയ്ക്ക് ഉയർന്നത്. നാട്ടിലെ ഉത്പാദനക്കുറവാണ് വില ഉയരാൻ കാരണം. എന്നാൽ പൊതു വിപണിയിൽ വില കൂടിയിട്ടും നാടൻ നേന്ത്രക്കായയ്ക്ക് 55 രൂപ മാത്രം നൽകിയാണ് കച്ചവടക്കാർ കുല സംഭരിക്കുന്നത്.
ഓണക്കാലത്ത് 50 രൂപ വരെ ആയിരുന്നു കർഷകർക്ക് ലഭിച്ചിരുന്നത്. അതിനു ശേഷം 40 രൂപയിലേക്ക് ഇടിഞ്ഞു. അവിടെ നിന്നാണ് അപ്രതീക്ഷിതമായി വില ഉയർന്നത്. 20 രൂപക്ക് ലഭിക്കുന്ന ഒരു വാഴ വിത്ത് നട്ട് പരിപാലിച്ച് വിളവെടുപ്പിന് പാകമാകുമ്പോൾ ഏകദേശം 150 രൂപയോളമാണ് ചെലവ്.
Discussion about this post