ദില്ലി: എയര്‍ ഇന്ത്യക്ക് 30 ലക്ഷം രൂപ പിഴ ചുമത്തി ഡിജിസിഎ. ഡിജിസിഎയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഫ്‌ലൈറ്റ് പ്രവര്‍ത്തിപ്പിക്കാന്‍ പൈലറ്റിനെ അനുവദിച്ചത് മൂലമാണ് പിഴചുമത്തിയതെന്നാണ് ഇത് സംബന്ധിച്ച് ഡിജിസിഎ നല്‍കുന്ന അറിയിപ്പ്, എയര്‍ ഇന്ത്യയുടെ ഓപ്പറേഷന്‍സ് മേധാവിക്കും റോസ്റ്ററിംഗ് മേധാവിക്കും മറ്റ് എക്സിക്യൂട്ടീവുകള്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഈ നോട്ടീസിന് ലഭിച്ച മറുപടി തൃപ്തികരമല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഡിജിസിഎ പിഴ ചുമത്താനുള്ള ഉത്തരവിട്ടത്.
ജനുവരി 29 ന് ആവശ്യതകള്‍ ഇല്ലാതിരുന്നിട്ടുപോലും എയര്‍ ഇന്ത്യ ഒരു ഫ്‌ലൈറ്റ് പ്രവര്‍ത്തിപ്പിച്ചു, 3 ടേക്ക് ഓഫും ലാന്‍ഡിംഗും നടത്തിയിട്ടുണ്ടെന്നും ഇത് സിവില്‍ ഏവിയേഷന്‍ മാര്‍ഗ നിര്‍ദേശങ്ങളുടെ ലംഘനമാണെന്നും ഡിജിസിഎ ഉത്തരവില്‍ പറയുന്നു. എയര്‍ക്രാഫ്റ്റ് റൂള്‍സ്, 1937 ലെ റൂള്‍ 162 പ്രകാരം നല്‍കിയിരിക്കുന്ന അധികാരങ്ങള്‍ ഉപയോഗിച്ചാണ് 30 ലക്ഷം രൂപ പിഴ ചുമത്തിയിരിക്കുന്നത്
എയര്‍ ഇന്ത്യക്ക് ഇതിനു മുന്‍പും സിവില്‍ വ്യോമയാന ഡയറക്ടറേറ്റ് പിഴ ചുമത്തിയിട്ടുണ്ട്. പൈലറ്റുമാരെ ജോലിക്ക് നിയോഗിക്കുന്നതില്‍ വരുത്തിയ നിയമലംഘനത്തിനായിരുന്നു പിഴ. പരിശീലനകനില്ലാതെ ട്രെയിനി പൈലറ്റ് യാത്രാ വിമാനം പറത്തിയ സംഭവത്തിലാണ് 99 ലക്ഷം രൂപയുടെ പിഴ ചുമത്തിയത്.
Discussion about this post