വാഷിംഗ്ടൺ : പുതിയ താരിഫുകളിൽ നിന്ന് ഇന്ത്യയെ ഒഴിവാക്കി ഡൊണാൾട്ട് ട്രംപ്. മെക്‌സിക്കോയിലും കാനഡയിലും 25 ശതമാനവും ചൈനയിൽ 10 ശതമാനവും താരിഫുകൾ ചുമത്തുമെന്ന് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അതികാരത്തിലെത്തിയാൽ നികുതി ചുമത്തുമെന്ന് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു .
അമേരിക്കയിലേക്ക് അനധികൃതമായി ഫെന്റാനിൽ എന്ന ലഹരിമരുന്ന് കടത്തുന്നത് തടയാൻ കാനഡയും മെക്സിക്കോയും ശ്രമിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ശിക്ഷാ നടപടിയെന്ന് നിലയിൽ ഉയർന്ന നികിതി ചുമത്തിയത്. ഫെന്റാനിൽ മൂലം ലക്ഷക്കണക്കിന് ആളുകളാണ് അമേരിക്കയിൽ കൊല്ലപ്പെടുന്നതെന്നും നികുതി അദ്ദേഹം പറഞ്ഞു.
അമേരിക്കയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളികളാണ് കാനഡ, മെക്സിക്കോ, ചൈന എന്നീ രാജ്യങ്ങൾ. അമേരിക്കയിലേക്കുള്ള ഇറക്കുമിതിയിൽ 40 ശതമാനവും ഈ മൂന്ന് രാജ്യങ്ങളിൽനിന്നുള്ളവയായിരുന്നു.നികുതി ഉയർത്തിയതോടെ ഈ മൂന്ന് രാജ്യങ്ങളിൽ നിന്നുമുള്ള ഉത്പന്നങ്ങളുടെ വില അമേരിക്കയിൽ വർധിക്കും.
ചൈന, മെക്‌സിക്കോ, കാനഡ എന്നിവയാണ് യുഎസ് വ്യാപാര കമ്മിയുടെ ഏറ്റവും വലിയ സംഭാവനകൾ. ചൈന 30.2 ശതമാനവും മെക്‌സിക്കോ 19 ശതമാനവും കാനഡ 14 ശതമാനവുമാണ്. അതേസമയം ഇന്ത്യ 3.2 ശതമാനം സംഭാവന നൽകുന്ന ഒമ്പതാമത്തെ വലിയ സംഭാവനയാണ്. റിസർച്ച് ആൻഡ് ഇൻഫർമേഷൻ സിസ്റ്റം ചൂണ്ടിക്കാട്ടി.
Discussion about this post