തൃശൂർ: തൃശൂർകാരുടെ മനസും ആവശ്യവും തിരിച്ചറിഞ്ഞ് സഹായസഹകരണങ്ങളുമായി ഒപ്പം നിന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. തൃശൂർ മണ്ഡലത്തിലെ പ്രവർത്തനങ്ങൾ കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോവുകയെന്ന ഉദ്ദേശത്താൽ പുതിയ ഓഫീസ് ഉദ്ഘാടനവും പൂർത്തിയായി. പെരിങ്ങോവ് ചേറൂർ റോഡിലാണ് പുതിയ എംരി ഓഫീസ്. ഉദ്ഘാടനത്തിന് പിന്നാലെ എല്ലാവരുടെ സ്‌നേഹവും അനുഗ്രഹവും പുതിയ തുടക്കത്തിന് ശക്തിയാകുന്നുവെന്ന് സുരേഷ് ഗോപി കുറിച്ചു.
ഉദ്ഘാടനത്തിനോട് അനുബന്ധിച്ച് ഖാദി തൊഴിലാളികൾക്കും അദ്ദേഹം സഹായം വാഗ്ദാനം ചെയ്തു. അവിണിശ്ശേരി ഖാദി യൂണിറ്റിന്റെ നവീകരണത്തിനായി 40 ലക്ഷം രൂപ പലിശരഹിത വായ്പയായി മകളുടെ പേരിൽ ഉള്ള ലക്ഷ്മി സുരേഷ് ഗോപി എംപി ഇനീഷ്യേറ്റീല് ചാരിറ്റബിൾ ട്രസ്റ്റിൽ നിന്നും കൈമാറിയതായി മന്ത്രി അറിയിച്ചു.
തൃശൂർ പാർലമെന്റ് മണ്ഡലം എംപി എന്ന നിലയിൽ ഈ ഓഫീസിൽ നിന്നും നൽകുന്ന എല്ലാ ഔദ്യോഗിക സേവനങ്ങളും സൗജന്യമായിരിക്കുമെന്ന ബോർഡും ഓഫീസിന് സമീപത്തായി സ്ഥാപിച്ചത് ശ്രദ്ധയാകർഷിക്കുന്നുണ്ട്.
Discussion about this post