കാലിഫോര്‍ണിയ: വാട്സ്ആപ്പ് നിരന്തരം പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കാറുണ്ട്. ഇപ്പോഴിതാ പുതിയൊരു അടിപൊളി ഫീച്ചര്‍ വന്നിരിക്കുകയാണ്. ലിങ്ക് ചെയ്ത ഉപകരണങ്ങളില്‍ ‘വ്യൂ വണ്‍സ്’ മീഡിയ കാണാന്‍ സാധിക്കുന്ന പുതിയ ഫീച്ചറാണ് വാട്സ്ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ഗൂഗിള്‍ പ്ലേ ബീറ്റാ പ്രോഗ്രാം വഴി ലഭ്യമായ ആന്‍ഡ്രോയിഡ് പതിപ്പ് 2.25.3.7-ന്റെ ഏറ്റവും പുതിയ ബീറ്റാ അപ്ഡേറ്റില്‍ വാട്സ്ആപ്പ് പുതിയ ഫീച്ചര്‍ ചേര്‍ത്തു .
ഇതില്‍ ചില ബീറ്റാ ടെസ്റ്റര്‍മാര്‍ക്ക് അവരുടെ ലിങ്ക് ചെയ്ത ഉപകരണങ്ങളില്‍ മീഡിയ ഫയലുകള്‍ വ്യൂ വണ്‍സ് രീതിയില്‍ ഓപ്പണ്‍ ചെയ്യാനുള്ള സൗകര്യം വാട്സ്ആപ്പ് നല്‍കുന്നതായി കാണാം. ലിങ്ക് ചെയ്ത ഉപകരണങ്ങളില്‍ വ്യൂ വണ്‍സ് ആയി ഫോട്ടോകളും വീഡിയോകളും കാണാനും ഓഡിയോ കേള്‍ക്കാനുമുള്ള ഓപ്ഷന്‍ വാട്സ്ആപ്പ് ഇതുവരെ നല്‍കിയിരുന്നില്ല. ഇതുമൂലം ഉപകരണങ്ങള്‍ മാറി ഉപയോഗിക്കേണ്ട ഉപയോക്താക്കളെ വളരെയധികം പ്രശ്നത്തിലാക്കിയിരുന്നു.
ഡെസ്‌ക്ടോപ്പ് ആപ്പ് ഉള്‍പ്പെടെ മറ്റ് ലിങ്ക് ചെയ്ത ഉപകരണങ്ങള്‍ക്കായി കഴിഞ്ഞ വര്‍ഷം വാട്സ്ആപ്പ് ‘സെന്‍ഡ് വ്യൂ വണ്‍സ്’ മീഡിയ ഫീച്ചര്‍ പ്രവര്‍ത്തനക്ഷമമാക്കിയിരുന്നു. . എന്നിട്ടും ലിങ്ക് ചെയ്ത ഉപകരണങ്ങളില്‍ വ്യൂ വണ്‍സ് രീതിയില്‍ ചിത്രങ്ങളും വീഡിയോകളും കാണുന്നതിനും ഓപ്പണ്‍ വോയ്സ് സന്ദേശങ്ങള്‍ കേള്‍ക്കുന്നതിനും ഉപയോക്താക്കളെ വാട്സ്ആപ്പ് അനുവദിച്ചിരുന്നില്ല.
ബീറ്റാ ടെസ്റ്റിംഗ് കഴിഞ്ഞ് പുതിയ വാട്സ്ആപ്പ് അപ്ഡേറ്റ് എല്ലാ യൂസര്‍മാര്‍ക്കുമായി പുറത്തിറക്കുന്നതോടെ ലിങ്ക് ചെയ്ത ഉപകരണങ്ങളിലും ഫോട്ടോകളും വീഡിയോകളും വോയ്സ് സന്ദേശങ്ങളും ‘വ്യൂ വണ്‍സ്’ രീതിയില്‍ തുറക്കാനുള്ള ഓപ്ഷന്‍ ലഭിക്കും. ഒന്നിലധികം ഉപകരണങ്ങളില്‍ വാട്സ്ആപ്പ് ഉപയോഗിക്കുന്നവര്‍ക്കാകും് ഈ സവിശേഷത വളരെ ഉപയോഗപ്രദമാകുക.
Discussion about this post