ജയിലിൽ പോവുക എന്നത് ആർക്കും അത്ര ഇഷ്ടമുള്ള കാര്യമല്ല. എന്നാൽ, ജപ്പാനിലെ 81-കാരിയായ അക്കിയോ എന്ന സ്ത്രീ, ജയിലിൽ പോവാനായി നിരന്തരം കുറ്റകൃത്യങ്ങൾ ചെയ്യുകയാണ്. ആദ്യമായി തന്റെ 60-ാം വയസിലാണ് ഭക്ഷണം മോഷ്ടിച്ച കുറ്റം അകിയോ ചെയ്തത്. എന്നാൽ, പിന്നീട് ജയിലിൽ പോവാൻ വേണ്ടി മാത്രമായ അവർ കുറ്റകൃത്യം ചെയ്ത് തുടങ്ങുകയകയിരുന്നു.
തുച്ഛമായ പെൻഷൻ കൊണ്ട് ജീവിക്കാൻ കഴിയാതെ വരികയും മകനാൽ ഉപേക്ഷിക്കപ്പെടുകയും ചെയ്തതോടെയാണ് ജയിലിൽ പോകാനായി കുറ്റം ചെയ്യാൻ അവർ തീരുമാനിച്ചത്. 43 വയസ്സുള്ള തന്റെ മകനോടൊപ്പമാണ് അക്കിയോ താമസിച്ചിരുന്നത്. എന്നാൽ, അയാൾ ഉപേക്ഷിക്കപ്പെട്ടതോടെ, ഏകാന്തതയും നിരാശയും അനുഭവിച്ചു തുടങ്ങി. താൻ ജീവിക്കുന്നതിൽ അർത്ഥമില്ലെന്ന് ചിന്തിച്ച അവർ മരിക്കാനായി ആഗ്രഹിച്ചു തുടങ്ങി.
അകിയോയുടെ അസാധാരണമായ കഥ ചൈനയിലെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ, അത് ആളുകളുടെ ശ്രദ്ധ നേടുകയും ഇത്തരമൊരു സാഹചര്യത്തെകുറിച്ച് ചർച്ചയാവുകയുമായിരുന്നു.
ജപ്പാനിലെ പ്രായമായവർ ജയിലിൽ പോവാനാണ് ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നതെന്ന് അക്കിയോയുടെ കഥ വെളിപ്പെടുത്തുന്നു. ജപ്പാനിലെ വയോധികരുടെ ഏകാന്തതയുടെയും സാമൂഹികമോ സാമ്പത്തികമോ ആയ പിന്തുണയുടെ അഭാവത്തിന്റെയും ഫലമായാണ് ഇത്തരത്തിലുള്ള ആഗ്രഹത്തിന് കാരണം. ജാപ്പനീസ് ഗവൺമെന്റിന്റെ 2022-ലെ ഒരു റിപ്പോർട്ട് വെളിപ്പെടുത്തുന്നത് രാജ്യത്തെ 80 ശതമാനത്തിലധികം മുതിർന്ന വനിതാ തടവുകാരും മോഷണക്കുറ്റത്തിന് തടവിലാക്കപ്പെട്ടവരാണെന്നാണ്. ഇത് മാത്രമല്ല, കഴിഞ്ഞ 20 വർഷത്തിനിടെ (2003 മുതൽ) 65 വയസും അതിൽ കൂടുതലുമുള്ള സ്ത്രീ തടവുകാരുടെ എണ്ണം നാലിരട്ടിയോളം വർധിച്ചതായി റിപ്പോർട്ട് സൂചിപ്പിക്കുന്നു.
പല പ്രായമായ തടവുകാരും, പുറത്ത് ഒറ്റയ്ക്ക് മരിക്കുന്നതിനേക്കാൾ ജയിലിൽ മരിക്കുന്നതാണ് നല്ലതെന്ന് കരുതുന്നത്. ജയിലിൽ കഴിയാൻ ചില പ്രായമായവർ പ്രതിമാസം 20,000 മുതൽ 30,000 യെൻ വരെ നൽകാൻ പോലും തയ്യാറാണെന്ന് ജയിൽ അധികൃതർ പറയുന്നു.
Discussion about this post