ന്യൂഡൽഹി: ആംആദ്മി നേതാവ് അരവിന്ദ് കെജ്രിവാളിനെയും ഡൽഹി സർക്കാരിനെയും പരിഹസിച്ച് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബനായിഡു. ആംആദ്മിയുടേത് ഹാഫ് എഞ്ചിൻ സർക്കാർ ആണെന്നും ഇത് ദേശീയ തലസ്ഥാനത്തെ നശിപ്പിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഡൽഹിയിലെ കുടിവെള്ളവും മലിനജലവും തമ്മിൽ വലിയ വ്യത്യാസങ്ങളൊന്നും ഇല്ലെന്നും അദ്ദേഹം വിമർശിച്ചു.
ഹാഫ് എഞ്ചിൻ സർക്കാർ താറുമാറാക്കിയ ഡൽഹിയെ രക്ഷിക്കാൻ ഇനി ബിജെപിയ്ക്ക് മാത്രമേ സാധിക്കൂയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഡൽഹി ഇന്ന് അനുഭവിക്കുന്ന മലിനീകരണത്തിന് ഉത്തരവാദി ആംആദ്മിയാണെന്നും അദ്ദേഹം വിമർശിച്ചു. യമുന ഏറ്റവും മലിനമാ. നദിയായെന്നും പത്ത് വർഷക്കാലയളവുണ്ടായിട്ടും ഒന്നും നിയന്ത്രിക്കാനായില്ലെന്നും ഇരട്ട എഞ്ചിൻ സർക്കാരിന കൊണ്ടേ ഇത് സാധിക്കുകയുള്ളൂയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പഞ്ചാബും ഡൽബിയും സമ്പൂർണ പരാജയത്തിന്റെ മാതൃകകളാണെന്നും അദ്ദേഹം പറഞ്ഞു.
അരവിന്ദ് കെര്ജിവാൾ അഴിമതിക്കാരനാണെന്ന് പറഞ്ഞ ചന്ദ്രബാബു നായിഡു,ഈ കാര്യത്തിൽ സംശയം വേണ്ടെന്നും രാജ്യത്തിന് നല്ലതല്ലെന്നും കുറ്റപ്പെടുത്തി. സാമ്പത്തിക പുരോഗതിയ്ക്ക് വേണ്ടി പ്രത്യയശാസ്ത്രം രണ്ടാമതായെന്നും കമ്യൂണിസം അവസാനിച്ചുവെന്നും ചൈന പോലുള്ള രാജ്യത്ത് ഉണ്ടെങ്കിൽ പോലും വികസനത്തിലോ സമ്പദ് വ്യവസ്ഥയിലോ പുരോഗതിയില്ലെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post