വാഷിംഗ്ടൺ: പ്രധാനമന്ത്രി നരേന്ദ്രമോദിയും, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ച ഈ മാസം 13 ന് നടക്കുമെന്ന് റിപ്പോർട്ടുകൾ. അന്താരാഷ്ട്ര മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. താൻ രണ്ടാമത് അധികാരത്തിലേറിയതിന് പിന്നാലെ സന്ദർശിക്കാനെത്തുന്ന നരേന്ദ്രമോദിക്കായി അത്താഴവിരുന്ന് സംഘടിപ്പിക്കാനും ട്രംപ് തീരുമാനിച്ചിട്ടുണ്ട്. നരേന്ദ്രമോദിക്കായി ഒരുക്കുന്ന അത്താഴവിരുന്ന് അതിഗംഭീരമാക്കാൻ വൈറ്റ്ഹൗസ് തയ്യാറെടുക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.
ഫെബ്രുവരി 12ന് ഫ്രാൻസ് സന്ദർശനത്തിന് എത്തുന്ന പ്രധാനമന്ത്രി അവിടെ നിന്നാവും അമേരിക്കയിലേക്ക് പോവുക. തുടർന്ന് ഫെബ്രുവരി 14 വരെ മോദി അമേരിക്കയിൽ ചെലവഴിക്കുമെന്നാണ് വിവരം.
സത്യപ്രതിജ്ഞയ്ക്ക് ശേഷം, പ്രധാനമന്ത്രി നരേന്ദ്രമോദി, ട്രംപുമായി ഫോണിൽ സംസാരിച്ചിരുന്നു. ജനുവരി 29നായിരുന്നു ഇരുവരുടെയും സൗഹൃദസംഭാഷണം. ഇതിന് ശേഷം ‘ഇന്ന് രാവിലെ ഞാൻ അദ്ദേഹവുമായി സംസാരിച്ചു. അടുത്ത മാസം, ഫെബ്രുവരിയിൽ അദ്ദേഹം വൈറ്റ് ഹൗസിൽ ഉണ്ടാകും.’ ട്രംപ് പറഞ്ഞിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ‘വളരെ നല്ലതാണെന്നും’ ട്രംപ് വിശേഷിപ്പിച്ചിരുന്നു.
Discussion about this post