ന്യൂഡൽഹി: മഹാകുംഭമേളയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. നാളെ പ്രയാഗ് രാജിലെത്തുന്ന അദ്ദേഹം ത്രിവേണി സംഗമത്തിൽ പുണ്യ സ്‌നാനം ചെയ്യും. രാവിലെ പത്തുമണിയോടെയാണ് അദ്ദേഹം പ്രയാഗ് രാജ് വിമാനത്താവളത്തിൽ എത്തുന്നത്. പത്തുമണിക്കും പതിനൊന്നരയ്ക്കും ഇടയിലാണ് പുണ്യ സ്‌നാനം നിർവ്വഹിക്കുക.
പ്രയാഗ്രാജിലെത്തുന്ന പ്രധാനമന്ത്രി 10.10-ന് വിമാനത്താവളത്തിൽനിന്ന് ഡി.പി.എസ്. ഹെലിപ്പാഡിലെത്തും. പത്തേമുക്കാലോടെ അരൈൽ ഘട്ടിലേക്ക്. 10.50-ഓടെ അരൈൽ ഘട്ടിൽനിന്ന് ബോട്ട്മാർഗം മഹാകുംഭിലേക്ക്. 11-നും 11.30-നും ഇടയിൽ പുണ്യസ്നാനം നിർവഹിച്ച ശേഷം 11.45-ഓടെ അരൈൽ ഘട്ടിലേക്ക് മടങ്ങും. ശേഷം ഡി.പി.എസ്. ഹെലിപ്പാഡിലേക്ക്. തുടർന്ന് പ്രയാഗ്രാജ് വിമാനത്താവളത്തിലേക്ക്. അവിടെനിന്ന് ഇന്ത്യൻ എയർഫോഴ്സ് വിമാനത്തിൽ ന്യൂഡൽഹിയിലേക്ക് മടങ്ങും.
2019ൽ നടന്ന കുംഭമേളയിൽ പങ്കെടുത്ത മോദി ശുചീകരണ തൊഴിലാളികളുടെ പാദം കഴുകിആദരിച്ചിരുന്നു. ഈ കഴിഞ്ഞ 27ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഫെബ്രുവരി ഒന്നിന് ഉപരാഷ്ട്രപതി ജഗദീപ് ധൻകറും മഹാ കുംഭമേളയിൽ പങ്കെടുത്തിരുന്നു
Discussion about this post