കോഴിക്കോട്: അരയടത്തുപാലത്ത് ബസ് മറിഞ്ഞു. സംഭവത്തിൽ 20 ഓളം പേർക്ക് പരിക്കേറ്റു. ഗോകുലം മാൾ ഓവർ ബ്രിഡ്ജിന് സമീപം വൈകീട്ടോടെയായിരുന്നു സംഭവം. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം.
പാളയം ബസ് സ്റ്റാൻഡിൽ നിന്നും അരീക്കോട് ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ബസ് ആയിരുന്നു അപകടത്തിൽപ്പെട്ടത്. യാത്രികരുമായി പോകുന്നതിനിടെ ബസ് തലകീഴായി മറിയുകയായിരുന്നു. അമിത വേഗത്തിലായിരുന്ന ബസ് മറ്റൊരു വാഹനത്തിൽ തട്ടി മീഡിയനിൽ ഇടിച്ച് മറിയുകയായിരുന്നുവെന്നാണ് വിവരം.
വിവരം അറിഞ്ഞ് എത്തിയ നാട്ടുകാരും പോലീസും അഗ്നിശമന സേനാംഗങ്ങളും എത്തിയാണ് പ്രദേശത്ത് രക്ഷാ പ്രവർത്തനം നടത്തിയത്. അപകടത്തിൽ ബസിന്റെ മുൻഭാഗം പൂർണമായും തകർന്നു.
Discussion about this post