പലതരം ചായകൾ നമ്മൾ കുടിച്ചിട്ടുണ്ടാകും, എന്നാൽ ഇപ്പോൾ ഏറെ തരംഗം ആയിരിക്കുന്ന ഒരു ചായയാണ് പേരയില ചായ. രുചി കൊണ്ടല്ല മറിച്ച് ആരോഗ്യഗുണങ്ങൾ കൊണ്ടാണ് ഈ ചായ ശ്രദ്ധ നേടുന്നത്. പച്ച പേരയില കൊണ്ടോ അരിഞ്ഞ് ഉണക്കിയെടുത്ത പേരയില കൊണ്ടോ ഈ ചായ സൃഷ്ടിക്കാം. ശരീരത്തിന്റെ പ്രതിരോധശേഷിയ്ക്കും ചർമ്മത്തിനും മുടിക്കും പേരയില ചായ ഗുണകരമാണെന്നാണ് പറയപ്പെടുന്നത്.
പേര ഇലകളിൽ വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ സി, എ, പൊട്ടാസ്യം തുടങ്ങിയ അവശ്യ പോഷകങ്ങൾ ഇവയിൽ അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തെ സഹായിക്കാനും, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും, രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും, ചർമ്മം മെച്ചപ്പെടുത്താനും, മുടി വളരുന്നതിനും ഗുണകരമാണ്.
പേരയിലയിൽ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന വിറ്റാമിൻ സിയും കണ്ണുകളുടെ കാഴ്ചയ്ക്ക് ഏറെ ഗുണകരമായ വിറ്റാമിൻ എയും അടങ്ങിയിട്ടുണ്ട്. കൂടാതെ ധാരാളം ആന്റി ഓക്സിഡന്റുകളും പേരയിലയിൽ അടങ്ങിയിട്ടുണ്ട്. പേരയില ചായ കുടിക്കുന്നതിലൂടെ മാനസിക സമ്മർദ്ദവും ക്ഷീണവും ഒഴിവാക്കാൻ കഴിയും. ചർമ്മത്തിലെ പാടുകൾ നീക്കം ചെയ്യാനും മുഖത്തിന് തിളക്കം വർദ്ധിപ്പിക്കുന്നതിനും പേരയില ചായ സഹായിക്കുന്നു.
പേര ഇലകളിൽ ധാരാളം ആൻറി ബാക്ടീരിയൽ ഗുണങ്ങളുണ്ട്. ഇത് കുടലിന്റെ ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്നു. ഇവയിലെ ഉയർന്ന നാരുകൾ ദഹനത്തെയും സഹായിക്കുന്നു. കൂടാതെ പേര ഇലകളിൽ ശക്തമായ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്, അവ ദോഷകരമായ ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കുന്നു. ഇത് കോശ നാശത്തിനും കാൻസറിലേക്ക് നയിക്കുന്ന മ്യൂട്ടേഷനുകൾക്കുമുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നതാണ്.
Discussion about this post