Monday, September 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Article

എന്തുകൊണ്ട് ഞാൻ കാൻസർ ചികിത്സകയായി?

by Brave India Desk
Feb 5, 2025, 05:38 pm IST
in Article
Share on Facebook
Tweet
WhatsApp
Telegram

ഡോ. ശ്വേതാ സീതാറാം, കൺസൾട്ടന്റ്, പീഡിയാട്രിക് ഓങ്കോളജി, ആസ്റ്റർ മെഡ്‌സിറ്റി കൊച്ചി

 

Stories you may like

സെമി കണ്ടക്ടർ മേഖലയിൽ ചുവടുറപ്പിക്കാൻ ഇന്ത്യ ; വൻ മാറ്റത്തിന് വഴിയൊരുക്കി മോദി സർക്കാർ

സ്വന്തം കാര്യം സിന്ദാബാദ് ;  വ്യാപാരയുദ്ധത്തിൽ അമേരിക്കൻ ഭീഷണിയെ നേരിട്ട ഇന്ത്യൻ തന്ത്രം

ഡോക്ടറാവുക എന്നത് ഒരു ലക്ഷ്യവും ആ ലക്ഷ്യത്തിലേക്കുള്ള കഠിന പ്രയത്‌നവും സമന്വയിക്കുന്ന ഒരു സപര്യയമാണ്. എന്നാൽ കാൻസറിന് ചികിത്സിക്കുന്ന ഡോക്ടറാവുക എന്നത് ഇതോടൊപ്പം ചേരുന്ന നിയോഗം കൂടിയാണ്. ഒരു കാൻസർ ചികിത്സക എന്ന ദൗത്യത്തിലേക്ക് ഞാനെത്തിച്ചേർന്നതും ഇതേപോലെയുള്ള ഒരു നിയോഗമായി കാണാനാണിഷ്ടം. യു എ ഇ-യിലെ റാസ് അൽ ഖൈമയിൽ ബിസിനസ്സാണ് അച്ഛന്, അമ്മ അവിടെ സ്വകാര്യ ക്ലിനിക്കിലെ ഡോക്ടറുമാണ്. സ്വാഭാവികമായും എൻ ജീവിതത്തിന്റെ തുടക്കവും അവിടെ തന്നെയായിരുന്നു. ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ഞാൻ കേരളത്തിലേക്ക് തിരിച്ചെത്തുന്നത്. 2006ൽ എംബിബിഎസ് കഴിഞ്ഞു. അതുവരെയുള്ള ജീവിതത്തിലെ പ്രധാന ലക്ഷ്യം കൈവരിച്ചു. ഇനിയുള്ളത് പിജിയും, എംഡിയുമാണ്. സ്വാഭാവികമായും തുടർ ജീവിതം അതിനായി ക്രമീകരിച്ചു.

പീഡിയാട്രിക്‌സ് അല്ലെങ്കിൽ നിയോനാറ്റോളജിയിൽ പിജി ചെയ്യാനായിരുന്നു ആഗ്രഹം. വ്യക്തിഗതമായ ബന്ധങ്ങളും അടുപ്പങ്ങളും സൃഷ്ടിക്കുവാനും നിലനിർത്തുവാനും ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാൻ. പ്രൊഫഷണലിലും അങ്ങനെ തന്നെയായിരിക്കണമെന്നായിരുന്നു ആഗ്രഹം. നിയോനാറ്റോളജിയിൽ രോഗികളായി എത്തുന്ന കുഞ്ഞുങ്ങൾ ജനിച്ച ഉടനെയുള്ളവരായിരിക്കുമല്ലോ, സ്വാഭാവികമായും ഇവരുമായി വ്യക്തിഗതമായ അടുപ്പം സൃഷ്ടിക്കപ്പെടാനുള്ള സാധ്യത കുറവായതിനാൽ പീഡിയാട്രിക്‌സിൽ പി ജി ചെയ്യുക എന്ന തീരുമാനം കൈക്കൊണ്ടു. ഒരു പക്ഷെ എന്റെ ജീവിതം എന്തായിത്തീരണം എന്നുള്ള തീരുമാനം കൂടിയായിരുന്നു അത്.

ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളികളിലൂടെയും അനുഭവങ്ങളിലൂടെയും കടന്ന് പോയ കാലഘട്ടം എന്നാണ് എന്റെ പിജി കാലത്തെക്കുറിച്ചുള്ള സ്വയം വിലയിരുത്തൽ. ഈ സമയത്താണ് വിവാഹം കഴിഞ്ഞത്. പഠനത്തിന്റെ തിരക്കും ദാമ്പത്യജീവിതവും തമ്മിൽ ഒരുമിച്ച് കൊണ്ടുപോവുക എന്നത് വലിയ വെല്ലുവിളിയായിരുന്നു. ആ നാളുകളിൽ പരസ്പരം കാണുന്നത് പോലും വിരളമായിരുന്നു. എങ്കിലും ഒരേ പ്രൊഫഷണിലുള്ളവർ എന്ന നിലയിൽ ഈ അവസ്ഥ ഉൾക്കൊള്ളുവാനും കഴിഞ്ഞു.

വലിയ വെല്ലുവിളി

കാര്യങ്ങൾ ഈ രീതിയിൽ മുൻപോട്ട് പോകുന്ന സമയത്താണ് മറ്റൊരു വെല്ലുവിളി കടന്ന് വന്നത്. അമ്മയ്ക്ക് ശാരീരികമായ ചില അസ്വസ്ഥതകൾ അനുഭവപ്പെട്ടു. വിശദ പരിശോധനയിൽ കാൻസറാണെന്ന് സ്ഥിരീകരിച്ചു. വല്ലാത്തൊരു അവസ്ഥയായിരുന്നു അത്. എനിക്ക് താഴെ ഒരു അനുജത്തിയാണുള്ളത്. ഞങ്ങൾ തമ്മിൽ 11 വയസ്സിന്റെ വ്യത്യാസമുണ്ട്. അച്ഛന് ബിസിനസ്സിന്റെ തിരക്കുണ്ട്. എനിക്കാണെങ്കിൽ പിജി പൂർത്തീകരിക്കേണ്ടതിന്റെ അവസാന കാലവും. എല്ലാം കൂടി ചേർന്നപ്പോൾ വല്ലാത്തൊരു മാനസിക സമ്മർദ്ദത്തിലെത്തി കാര്യങ്ങൾ. അമ്മ ഡോക്ടറാണെന്ന് നേരത്തെ പറഞ്ഞല്ലോ, ഒരു ഡോക്ടറായിട്ട് പോലും കീമോതെറാപ്പി ഉൾപ്പെടെയുള്ള ചികിത്സകൾ സ്വീകരിക്കാൻ അമ്മ വല്ലാതെ വിമുഖത കാണിച്ചു. ചികിത്സയുടെ കോഴ്‌സ് പൂർത്തീകരിക്കാൻ അമ്മയെ വല്ലാതെ നിർബന്ധിക്കേണ്ട അവസ്ഥ വന്നു. എളുപ്പമായിരുന്നില്ല ഈ സാഹചര്യം. ഞങ്ങളുടെ നിർബന്ധത്തിന് വഴങ്ങി അമ്മ ചികിത്സ പൂർത്തീകരിക്കാൻ സമ്മതിച്ചു. 2017ൽ ഞാൻ പിജി പൂർത്തീകരിച്ചു. ഇതേ സമയമാകുമ്പോഴേക്കും അമ്മ കാൻസറിനെ അതിജീവിച്ച് ജീവിതത്തിലേക്ക് തിരികെയെത്തുകയും ചെയ്തു. ഇപ്പോഴും ഡോക്ടറായി പ്രാക്ടീസ് ചെയ്യുന്നു.

ഈ സാഹചര്യം എന്നെ സംബന്ധിച്ച് വലിയ തിരിച്ചറിവ് നൽകിയ ഒന്നായിരുന്നു. അമ്മ ഡോക്ടറാണ്. കാൻസർ എന്ന രോഗത്തെ കുറിച്ച് നന്നായി അറിയാവുന്ന വ്യക്തിയാണ് എന്നിട്ടും ചികിത്സ സ്വീകരിക്കുവാൻ വിമുഖത കാണിച്ചു ഒരു ഡോക്ടറുടെ അവസ്ഥ ഇതാണെങ്കിൽ മറ്റുള്ളവരുടെ കാര്യം എന്തായിരിക്കും?

പിജി കാലത്തെ അനുഭവം

ഇത്തരം സമ്മർദ്ദങ്ങൾക്കിടയിലൂടെ കടന്ന് പോകുമ്പോഴും പഠനവും അനുബന്ധമായ കാര്യങ്ങളും മികച്ച രീതിയിൽ തന്നെ മുൻപിലേക്ക് കൊണ്ടുപോകുവാൻ സാധിച്ചു. ഒരുപാട് പേരുടെ ഓർമ്മകൾ ഇതോടൊപ്പം മനസ്സിലേക്ക് വരുന്നുണ്ട്. എന്റെ ഹെഡ് ആയിരുന്ന ഡോ. യു. വി. ഷിനോയ് സാറിനോടൊപ്പമുള്ള പ്രവർത്തന പരിചയമാണ് ഇതിൽ പ്രധാനപ്പെട്ടത്. സാറിനെ പോലൊരു മനുഷ്യ സ്‌നേഹിയെ വേറെ അധികം കാണാൻ സാധിച്ചിരുന്നില്ല. വെല്ലൂർ ഗവ. ഹോസ്പിറ്റലിലെ കാൻസർ വാർഡിൽ സാറിന്റെ ഇടപെടലുകൾ അനുകരണീയമായിരുന്നു. സർക്കാർ ഇഷ്യു ചെയ്യുന്ന മരുന്നുകളാണ് അവിടെയുണ്ടാവുക. പലപ്പോഴും പ്രധാനപ്പെട്ട പല മരുന്നുകളും സ്റ്റോക്ക് ഉണ്ടാവില്ല. സർക്കാർ സൗകര്യം കാത്ത് നിൽക്കാൻ രോഗികളുടെ ആരോഗ്യാവസ്ഥ അനുവദിക്കില്ലല്ലോ. മഹാഭൂരിപക്ഷം രോഗികളും ഏറ്റവും നിർധനരായിരിക്കും. മരുന്നൊന്നും വിലകൊടുത്ത് പുറത്ത് നിന്ന് വാങ്ങാൻ ശേഷിയില്ലാത്തവർ. ഇവർക്കിടയിൽ ദൈവദൂതനെ പോലെയായിരുന്നു ഷിനോയ്സർ. അദ്ദേഹം സ്വന്തം കയ്യിൽ നിന്ന് പണമെടുത്ത് മരുന്നുകളെല്ലാം വാങ്ങിച്ച് നൽകും. ജോലി സമയം കഴിഞ്ഞാലും നിരവധി സന്നദ്ധ സംഘടനകളുമായി സഹകരിച്ചുള്ള പ്രവർത്തനവും പതിവാണ്.

ഒരിക്കൽ ലുക്കീമിയ ബാധിച്ച് ആറ് വയസ്സുകാരിയായ പെൺകുട്ടി അഡ്മിറ്റ് ചെയ്യപ്പെട്ടു മാസങ്ങളോളം അവൾ അഡ്മിറ്റായിരുന്നു. വളരെ പെട്ടെന്ന് തന്നെ ഞങ്ങളെല്ലാവരുമായി അവൾ വല്ലാത്തൊരു ആത്മബന്ധം നേടിയെടുത്തു. അൽപ്പം ഗുരുതരമായ അസുഖമായിരുന്നു അവളുടേത്. അതുപോലെ തന്നെ തീർത്തും നിർധനമായ കുടുംബവും. ഒരു ദിവസം രാവിലെ വാർഡിലെത്തുമ്പോൾ അവൾ ഞങ്ങളെ കാത്തിരിക്കുകയാണ്. ജന്മദിനമാണെന്ന്. കയ്യിലൊരു കുഞ്ഞി കേക്കുണ്ട്. ചെറുത് എന്ന് പറഞ്ഞാൽ വളരെ ചെറിയ ഒരു കേക്ക്. വലിയ കേക്ക് വാങ്ങാനുള്ള സാമ്പത്തികം പോലും അവർക്കില്ലായിരുന്നു. അവൾ കേക്ക് മുറിച്ചു. ആ ചെറിയ കേക്ക് വീണ്ടും ചെറുതാക്കി എല്ലാവരുമായും പങ്കുവെച്ചു. എന്റെ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങി. ല്ലാത്തൊരു നിമിഷമായിരുന്നു അത്. പിടിച്ചെഴുന്നേൽപ്പിക്കുമ്പോൾ അവൾക്ക് വേണ്ടി മനസ്സുരുകി പ്രാർത്ഥിച്ചു. എന്തോ ഒരു സ്‌നേഹവും ഇഷ്ടവും കരുതലുമൊക്കെയായിരുന്നു ആ കുട്ടിയോട്. ഓരോ ദിവസം കഴിയുംതോറും അവളുടെ ആരോഗ്യനിലയിൽ വലിയ പുരോഗതി കൈവരിച്ചു. എന്റെ പി.ജി പൂർത്തിയാകും മുൻപേ തന്നെ അവൾ ആരോഗ്യനില കൈവരിച്ച് ഡിസ്ചാർജ്ജ് ചെയ്ത് വീട്ടിലേക്ക് പോയിരുന്നു. പിന്നീടവളെ കണ്ടിട്ടില്ല, എവിടെയോ ആരോഗ്യത്തോടെ ജീവിക്കുന്നുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

കാൻസറിനെ ചികിത്സിക്കുന്ന ഡോക്ടറാകുവാനുള്ള തീരുമാനം

മുകളിൽ വിവരിച്ച മൂന്ന് സംഭവങ്ങളുമാണ് എന്നെ കാൻസറിന് ചികിത്സിക്കുന്ന ഡോക്ടറായി തീരണം എന്ന ലക്ഷ്യത്തിലേക്ക് നയിച്ചത്. അമ്മയുടെ അസുഖം സൃഷ്ടിച്ച മാനസിക വ്യഥ, ഒപ്പം ഡോക്ടറായിരുന്നിട്ട് പോലും അമ്മ കാൻസർ ചികിത്സിക്കുവാൻ കാണിച്ച വിമുഖത, ഡോ. ഷിനോയ്‌മെ പോലെയുള്ള മഹാനുഭാവനായ ഒരു ഡോക്ടറുടെ ജീവിതപെരുമാറ്റ രീതികളെ അടുത്ത് കാണാനും അറിയാനും സിദ്ധിച്ച ഭാഗ്യം, ആ ആറ് വയസ്സുകാരി മനസ്സിൽ തീർത്ത കാരുണ്യവും അനുകമ്പയും സ്‌നേഹവും. മനസ്സിൽ ഒരിക്കലും മായാത്ത മുദ്രപതിപ്പിച്ച ഈ മൂന്ന് കാര്യങ്ങൾ നൽകിയ പ്രചോദനവും പാഠവും എന്റെ മുൻപിലെത്തുന്ന ഓരോ രോഗിയോടും പ്രകടിപ്പിക്കാൻ ശ്രമിക്കാറുണ്ട്. എത്രത്തോളം ഫലപ്രദമാകാറുണ്ടെന്നറിയില്ല, എങ്കിലും അത് ആവർത്തിക്കുവാൻ സാധിക്കട്ടെ എന്നാണ് പ്രാർത്ഥന.

Tags: cancer medicineOncologycancerarticle
Share1
Tweet
Send
Share

Latest stories from this section

ബ്രിക്സ് നയതന്ത്രത്തിൽ ചാണക്യനായി മോദി ;  ദക്ഷിണേഷ്യയിലെ പവർഹൗസായി ഇന്ത്യ

ബ്രിക്സ് നയതന്ത്രത്തിൽ ചാണക്യനായി മോദി ; ദക്ഷിണേഷ്യയിലെ പവർഹൗസായി ഇന്ത്യ

ഇന്റർനെറ്റിലെ GOAT അല്ല,മനുഷ്യൻ കാട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുവന്ന ആദ്യത്തെ ജീവി; ആട്

ഇന്റർനെറ്റിലെ GOAT അല്ല,മനുഷ്യൻ കാട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുവന്ന ആദ്യത്തെ ജീവി; ആട്

കണ്ണടയ്ക്കാതെ ഉറങ്ങും, സ്വന്തം കാഷ്ഠം തിന്നും!മുയൽ നമ്മൾ വിചാരിച്ചയാളല്ല

കണ്ണടയ്ക്കാതെ ഉറങ്ങും, സ്വന്തം കാഷ്ഠം തിന്നും!മുയൽ നമ്മൾ വിചാരിച്ചയാളല്ല

മനുഷ്യന്റെ 98% DNA! ഇത് നമ്മുടെ സ്വന്തം പരിണാമ കസിൻ!ചിമ്പാൻസി

മനുഷ്യന്റെ 98% DNA! ഇത് നമ്മുടെ സ്വന്തം പരിണാമ കസിൻ!ചിമ്പാൻസി

Latest News

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

മണിപ്പൂരിലെ സംഘർഷം അവസാനിപ്പിക്കാൻ ഊർജ്ജിത നീക്കങ്ങൾ തുടർന്ന് കേന്ദ്രസർക്കാർ; ഗവർണറുടെ നേതൃത്വത്തിൽ സമാധാന സമിതി രൂപീകരിച്ചു

മണിപ്പൂരിൽ നാഗാ വംശജർക്ക് നേരെ അക്രമ പരമ്പര ; പ്രതിഷേധമായി സേനാപതിയിൽ 12 മണിക്കൂർ ഹർത്താലിന് ആഹ്വാനം ചെയ്ത് നാഗാ സംഘടന

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

പ്രാണപ്രതിഷ്ഠയ്ക്കുള്ള ക്ഷണം ലഭിച്ചു; 22 ന് ശേഷം കുടുംബവുമൊത്ത് ക്ഷേത്രത്തിലെത്തും; പ്രാണപ്രതിഷ്ഠാ ചടങ്ങിൽ നിന്നും വിട്ട് നിൽക്കുമെന്ന് അഖിലേഷ് യാദവ്

2022-ലെ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിലും ക്രമക്കേട് നടന്നു ; ആരോപണവുമായി അഖിലേഷ് യാദവ് ; തിരിച്ചടിച്ച് ബിജെപി

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

പ്രതിവർഷം 3 സൗജന്യ എൽപിജി സിലിണ്ടറുകൾ, സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ബസ് യാത്ര; വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സർക്കാർ

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies