ചെന്നൈ; തമിഴ്‌നാട്ടിൽ 13കാരിയെ സ്‌കൂളിലെ അദ്ധ്യാപകർ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി വിവരം. കൃഷ്ണഗിരിജില്ലയിലെ ഹൈസ്‌കൂൾ വിദ്യാർത്ഥിനിയെ ആണ് അദ്ധ്യാപകർ ലൈംഗികപീഡനത്തിന് ഇരയാക്കിയത്. സംഭവത്തിൽ മൂന്ന് അദ്ധ്യാപകരെ അറസ്റ്റ് ചെയ്തു. പോക്‌സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഇവരെ 15 ദിവസത്തെ കസ്റ്റഡിയിൽ വിട്ടു. സംഭവത്തിൽ കർശന നടപടി ആവശ്യപ്പെട്ട് പെൺകുട്ടിയുടെ ബന്ധുക്കൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
കഴിഞ്ഞ ഒരുമാസത്തിലേറെയായി സ്‌കൂളിലേക്ക് പോകാൻ കുട്ടി താത്പര്യപ്പെട്ടിരുന്നില്ല. കുട്ടിയെ അന്വേഷിച്ച് പ്രിൻസിപ്പൽ എത്തിയപ്പോൾ പീഡനവിവരം തുറന്നുപറയുകയായിരുന്നു. ഉടൻ തന്നെ ഇത് സംബന്ധിച്ച് പോലീസിൽ പരാതി നൽകുകയും ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറെ വിവരം അറിയിക്കുകയും ചെയ്തു.
നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന പെൺകുട്ടി ചികിത്സയിലാണ്.
Discussion about this post