ന്യൂഡൽഹി : ഡൽഹിയുടെ ഹൃദയത്തിൽ മോദിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ചതിയുടെയും അഴിമതിയുടെയും ചില്ലുകൊട്ടാരം തകർത്തെറിഞ്ഞിരിക്കുകയാണ്. ഡൽഹിയിൽ വികസനത്തിന്റെയും വിശ്വാസത്തിന്റെയും ഒരു പുതിയ യുഗത്തിന്റെ തുടക്കമാണിതെന്ന് അമിത് ഷാ പറഞ്ഞു.
നുണകളുടെയും വഞ്ചനയുടെയും അഴിമതിയുടെയും ‘ശീഷ്മഹൽ’ നശിപ്പിച്ചുകൊണ്ട് ഡൽഹിയെ ആപ്ദാ രഹിതമാക്കാൻ’ ഡൽഹിയിലെ ജനങ്ങൾ പ്രവർത്തിച്ചിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി ആം ആദ്മി പാർട്ടിയെ പരിഹസിച്ചു.
‘ഡൽഹിയുടെ ഹൃദയഭാഗത്ത് മോദി. നുണകളുടെയും വഞ്ചനയുടെയും അഴിമതിയുടെയും ‘ശീഷ്മഹൽ’ നശിപ്പിച്ചുകൊണ്ട് ഡൽഹിയെ ആപ്ദാ രഹിതമാക്കാൻ ഡൽഹിയിലെ ജനങ്ങൾ പ്രവർത്തിച്ചു. വാഗ്ദാനങ്ങൾ ലംഘിക്കുന്നവർക്ക് ഡൽഹി ഒരു പാഠം പഠിപ്പിച്ചു. രാജ്യത്തുടനീളമുള്ള പൊതുജനങ്ങൾക്ക് തെറ്റായ വാഗ്ദാനങ്ങൾ നൽകുന്നവർക്ക് ഈ തിരഞ്ഞെടുപ്പ് ഒരു മാതൃകയായിരിക്കും. ഡൽഹിയിൽ വികസനത്തിന്റെയും വിശ്വാസത്തിന്റെയും ഒരു പുതിയ യുഗത്തിന്റെ തുടക്കമാണിതെന്ന് അമിത് ഷാ എക്‌സിൽ കുറിച്ചു.
ഡൽഹിയിലെ വിജയത്തിന് ജനങ്ങളോട് അമിത് ഷാ നന്ദി പറഞ്ഞു. ബിജെപിയുടെ എല്ലാ വാഗ്ദാനങ്ങളും നിറവേറ്റാനും ഡൽഹിയെ ലോകത്തിലെ ഒന്നാം നമ്പർ തലസ്ഥാനമാക്കാനും പ്രധാനമന്ത്രി ദൃഢനിശ്ചയം ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ നുണകളുടെ ഭരണം അവസാനിച്ചിരിക്കുകയാണ്. ഇത് അഹങ്കാരത്തിന്റെയും അരാജകത്വത്തിന്റെയും പരാജയമാണ്. ഇത് ‘മോദിയുടെ ഗ്യാരണ്ടി’യുടെ വിജയമാണ്. മോദിജിയുടെ വികസന ദർശനത്തിലുള്ള ഡൽഹിക്കാരുടെ വിശ്വാസമാണിത് . മലിനമായ യമുന, മലിനമായ കുടിവെള്ളം, തകർന്ന റോഡുകൾ, നിറഞ്ഞൊഴുകുന്ന അഴുക്കുചാലുകൾ, എല്ലാ തെരുവുകളിലും തുറന്നിരിക്കുന്ന മദ്യശാലകൾ എന്നിവയോട് പൊതുജനങ്ങൾ വോട്ട് ഉപയോഗിച്ച് പ്രതികരിച്ചു എന്ന് അമിത് ഷാ കൂട്ടിച്ചേർത്തു.
ബിജെപിയുടെ ഈ വിജയത്തിനായി പിന്നിൽ പ്രവർത്തിച്ചവരെ ആഭ്യന്തരമന്ത്രി പ്രശംസിച്ചു. ഡൽഹിയിലെ ഈ മഹത്തായ വിജയത്തിനായി രാവും പകലും പ്രവർത്തിച്ച ഡൽഹിയിലെ എല്ലാ പ്രവർത്തകരെയും, ബിജെപി ദേശീയ പ്രസിഡന്റ് ജെപി നദ്ദ സംസ്ഥാന പ്രസിഡന്റ് വീരേന്ദ്ര സച്ച്ദേവ് എന്നിവരെ ഞാൻ ഹൃദയപൂർവ്വം അഭിനന്ദിക്കുന്നു. സ്ത്രീകളോടുള്ള ബഹുമാനമായാലും, അനധികൃത കോളനി നിവാസികളുടെ ആത്മാഭിമാനമായാലും, സ്വയം തൊഴിലിന്റെ അനന്തമായ സാധ്യതകളായാലും, മോദി ജിയുടെ നേതൃത്വത്തിൽ ഡൽഹി ഒരു ഉത്തമ തലസ്ഥാനമായി മാറും എന്ന് അമിത് ഷാ പറഞ്ഞു.
Discussion about this post