ന്യൂഡൽഹി: ആപ്പിനെ തൂത്തെറിഞ്ഞ് ഇന്ദ്രപ്രസ്ഥത്തിൽ താമരവിരിഞ്ഞിരിക്കുകയാണ്. ഐതിഹാസിക വിജയം ആഘോഷിക്കുകയാണ് പ്രവർത്തകർ. കാലങ്ങളായി പലരുടെയും അധീനതയിലായിരുന്ന മണ്ഡലങ്ങളാണ് ബിജെപി പിടിച്ചെടുത്തിരിക്കുന്നത്. അതിലൊന്നാണ് ഡൽഹിയിൽ മുസ്ലീങ്ങൾക്ക് ഭൂരിപക്ഷമുള്ള മുസ്തഫാബാദ്. മോഹൻ സിംഗ് ബിഷ്താണ് ഇത്തവണ ആംആദ്മിയെ മലർത്തിയടിച്ച് കാവിക്കൊടി പാറിച്ചത്. വിജയത്തിന് പിന്നാലെ മുസ്തഫാബാദിന്റെ പേര് മാറ്റാൻ തനിക്ക് ആഗ്രഹമുണ്ടെന്ന് അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. മുസ്തഫാബാദിന്റെ പേര് ശിവപുരി എന്നോ ശിവവിഹാർ എന്നോ മാറ്റുമെന്നാണ് അദ്ദേഹം പറഞ്ഞത്.
ഔദ്യോഗിക കണക്കുകൾ പ്രകാരം മണ്ഡലത്തിൽ 45 ശതമാനം മുസ്ലീം വിഭാഗമാണ്. പക്ഷേ, മണ്ഡലത്തിൽ യാത്ര ചെയ്തതിൽ നിന്നും മുസ്ലീം വിഭാഗം 60 ശതമാനവും ഹിന്ദുക്കൾ 40 ശതമാനവുമാണെന്ന് മനസിലാക്കി. ഞങ്ങൾ ഒരു സെൻസസ് നടത്തും. മുസ്തഫാബാദിന്റെ പേര് ശിവ് വിഹാർ അല്ലെങ്കിൽ ശിവപുരി എന്നു മാറ്റുകയും ചെയ്യുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയിരുന്നത്. എഎപി സ്ഥാനാർത്ഥിയായ അദീൽ അഹ്‌മദ് ഖാനെ 17,578 വോട്ടിന് തോൽപ്പിച്ചാണ് മോഹൻ സിംഗ് മുസ്തഫാബാദിൽ വിജയിച്ചത്. 2020ൽ എഎപി സ്ഥാനാർത്ഥിയായ ഹാജി യൂനുസ് ആയിരുന്നു തിരഞ്ഞെടുപ്പിൽ വിജയിച്ചത്.
എന്നാൽ ഇപ്പോഴിതാ മോഹൻ സിംഗ് ബിഷ്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ആം ആദ്മി പാർട്ടിയുടെ മുൻ എംഎൽഎ ഹാജി യൂനുസ് . ‘ ഞാൻ ജീവിച്ചിരിക്കുന്നിടത്തോളം കാലം, എന്തുതന്നെ ചെയ്താലും മുസ്തഫാബാദിന്റെ പേര് ശിവപുരി എന്ന് മാറ്റാൻ കഴിയില്ല ‘ എന്നാണ് ഹാജി യൂനുസ് പറയുന്നത്. ‘ മുസ്തഫാബാദിൽ ഇപ്പോൾ 48.9% വോട്ടർമാരുണ്ട്. ഞാൻ ജീവിച്ചിരിക്കുന്നിടത്തോളം കാലം മുസ്തഫാബാദ് മുസ്തഫാബാദ് ആയി തന്നെ തുടരും. 2026-ൽ ഡൽഹിയുടെ അതിർത്തി നിർണ്ണയം നടക്കാൻ പോകുന്നു, അതിൽ ഒരു സീറ്റ് വർദ്ധിപ്പിക്കും, അതായത് വേറെ എന്തെങ്കിലും വാർഡിനെ ശിവപുരി ആയി മാറ്റുകയോ, നിലനിർത്തുകയോ ചെയ്യണം . പക്ഷേ മുസ്തഫാബാദിന്റെ പേര് മാറ്റാൻ അനുവദിക്കില്ല.’ – ഹാജി യൂനുസ് പറഞ്ഞു.
Discussion about this post