ജോലിക്ക് വരുമ്പോൾ നിങ്ങളുടെ സിഇഒ നിങ്ങൾക്ക് മദ്യം നൽകി സ്വീകരിച്ചാൽ എങ്ങനെയിരിക്കും കാര്യങ്ങൾ? സൌജന്യ മദ്യം, ഹാംഗ് ഓവർ ലീവ് തുടങ്ങിയ ആനുകൂല്യങ്ങൾ നൽകിക്കൊണ്ട് ഒരു കമ്പനി നിങ്ങൾക്ക് ജോലി വാഗ്ദാനം ചെയ്താലോ? അത്ഭുതവും അവിശ്വസനീയവുമായി തോന്നുന്നുണ്ടോ, എങ്കിൽ ഇത് യാഥാർത്ഥ്യമാണ്. ജപ്പാനിലെ ഒസാക്കയിലുള്ള ടെക് കമ്പനിയാണ് ഈ വാഗ്ദാനത്തിലൂടെ ജോലിക്കാരെ ആകർഷിക്കുന്നത്.
ട്രസ്റ്റ് റിംഗ് കമ്പനി ലിമിറ്റഡ് എന്ന ജാപ്പനീസ് കമ്പനിയുടെ സിഇഒ തകുയ സുഗിയുറയുടെതാണ് ഈ നൂതന സമീപനം.പരമ്പരാഗത കോർപ്പറേറ്റ് ജോലിസംസ്ക്കാരത്തിന് വിരുദ്ധമായി, വിശ്രമകരവും ആസ്വാദ്യകരവുമായ ഒരു തൊഴിൽ അന്തരീക്ഷം വളർത്തിയെടുക്കാൻ ലക്ഷ്യമിടുന്നുവെന്നാണ് കമ്പനി അറിയിക്കുന്നത്. ഇതിലൂടെ ജീവനക്കാരുടെ മനോവീര്യം വർദ്ധിപ്പിക്കുനാകുമെന്നും കമ്പനി ചിന്തിക്കുന്നു. വാർത്ത സജീവ ചർച്ചയാവുകയാണ് സമൂഹമാദ്ധ്യമങ്ങളിൽ. നിരവധിപേർ വിമർശന ,അനുകൂല പ്രതികരണവുമായി എത്തുന്നുണ്ട്.
വലിയ ശമ്പളമോ അനുകൂല്യമോ നൽകാനാവത്തതിനാലാണ് ജീവനക്കാർക്ക് തീർത്തും സൗജന്യമായി മദ്യം നൽകാൻ കമ്പനി തീരുമാനിച്ചത്. ജോലി സമയത്ത് തന്നെ മദ്യം കുടിക്കാനും അനുമതി ഉണ്ട്. ഇത് കമ്പനിയിൽ ഒരു സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുമെന്നും സിഇഒ അവകാശപ്പെടുന്നു. ഇനി അഥവാ മദ്യപിച്ച് ജോലി ചെയ്യാൻ കഴിയാത്ത അവസ്ഥ വന്നാൽ ജീവനക്കാർക്ക് 2-3 മണിക്കൂർ ‘ഹാംഗ് ഓവർ ലീവും’ കമ്പനി അനുവദിക്കും. ജോലി സമയം സന്തോഷകരമാക്കാൻ ഇത് സഹായിക്കുമെന്നും സിഇഒ പറയുന്നു.
ജോലിസ്ഥലങ്ങൾ പൊതുവേ മദ്യപാന നിരോധിത മേഖലയാണ്. ഒരു കാരണവശാലും മദ്യപാനം അനുവദിക്കില്ല. ഇതിനെയെല്ലാം മാറ്റിമറിച്ചെഴുതുന്ന ഒരു ജോലി സംസ്ക്കാരമാണ് ഈ കമ്പനി നടപ്പിലാക്കുന്നത്. ആ വാഗ്ദാനത്തിൽ ആകൃഷ്ടരായി യുവാക്കൾ ജോലിക്ക് എത്തുമോ, അതോ ഇതിലൂടെ ജീവിതം തലതിരിഞ്ഞ് പോകുമെന്ന് കണ്ട് വാഗ്ദാനം തള്ളിക്കളയുമോ എന്നാണ് സമൂഹമാദ്ധ്യമങ്ങളിൽ നടക്കുന്ന ചർച്ച.













Discussion about this post