വാഷിങ്ടൺ: കഴിഞ്ഞ ദിവസമാണ് അമേരിക്കയുടെ ദേശീയ ഇന്റലിജൻസ് ഡയറക്ടറായി തുളസി ഗബ്ബാർഡ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഭഗവദ്ഗീത പിടിച്ചുകൊണ്ടുള്ള തുളസി ഗബ്ബാറിന്റെ സത്യപ്രതിജ്ഞ ലോകമെമ്പാടും ചർച്ചയായിരുന്നു. ഇതിന് പിന്നാലെ, തുളസിയെന്ന അവരുടെ ഹിന്ദു പേരിന് പിന്നിലെ കാരണം തിരയുകയാണ് സോഷ്യൽ മീഡിയ.
ആരാണ് തുളസി ഗബ്ബാർ… എന്താണ് ഇന്ത്യയുമയാുള്ള അവരുടെ ബന്ധം….?
യുഎസ് പ്രതിനിധി സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഹിന്ദു-അമേരിക്കൻ വംശജയാണ് തുളസി ഗബ്ബാർ. ഒരു അമേരിക്കൻ-സമോവൻ കുടുംബത്തിലാണ് തുളസി ഗബ്ബാർഡ് ജനിച്ചത്. അമേരിക്കൻ-സമോവൻ കുടുംബത്തിൽ ജനിച്ച തുളസി ഗബ്ബാർഡിന് ഇന്ത്യയുമായി നേരിട്ട് ബന്ധമില്ല. ഹവായിയിലാണ് തുളസി ഗബ്ബാർ വളർന്നതെങ്കിലും ഹിന്ദു പാരമ്പര്യമാണ് അവർ പിന്തുടരുന്നത്. ഭഗവദ്ഗീതയുമായി ആഴത്തിലുള്ള ബന്ധം പുലർത്തുന്ന തുളസി ഗബ്ബാർ, നിസ്വാർത്ഥ കർത്തവ്യം (കർമ്മ യോഗ), ഭക്തി (ഭക്തി യോഗ) എന്നിവയെക്കുറിച്ചുള്ള പ്രചോദനം ഉൾക്കൊണ്ടതും ഭഗവദ്ഗീതയിൽ നിന്നാണ്.
കൗമാരകാലം മുതൽ തന്നെ ഗബ്ബാർഡ് തന്റെ വ്യക്തിപരവും തൊഴിൽപരവുമായ ജീവിതത്തിൽ ഹിന്ദു തത്വങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഭഗവദ്ഗീത തന്റെ മൂല്യങ്ങളെയും പ്രവൃത്തികളെയും എങ്ങനെ രൂപപ്പെടുത്തിയെന്ന് ഗബ്ബാർഡ് പലപ്പോഴും പറയാറുണ്ട്.
2016-ൽ, വാഷിംഗ്ടണിൽ നടന്ന ഇസ്‌കോൺ 50-ാം വാർഷിക ഗാല പരിപാടിയിൽ മുഖ്യ പ്രഭാഷകയായി യുളസി ഗബ്ബാർ എത്തിയിരുന്നു. നിസ്വാർത്ഥ പ്രവർത്തനത്തെക്കുറിച്ചുള്ള ഭഗവദ്ഗീതാ പഠനത്തിൽ നിന്നാണ് പൊതുസേവനത്തിനുള്ള തന്റെ പ്രചോദനം ഉടലെടുത്തതെന്ന് ഗബ്ബാർഡ് പലപ്പോഴും വ്യക്തമാക്കിയിട്ടുണ്ട്. വൈഷ്ണവ-അഫിലിയേറ്റഡ് സയൻസ് ഓഫ് ഐഡന്റിറ്റി ഫൗണ്ടേഷനുമായും (എസ്‌ഐഎഫ്) തുളസി ഗബ്ബാറിന്റെ കുടുംബം അടുത്ത ബന്ധം പുലർത്തുന്നു.
ഹവായിയിലെ ഗബ്ബാർഡിന്റെ കുട്ടിക്കാലത്ത് തന്നെ ആയോധന കലകൾ, യോഗ എന്നിവയിൽ അവർ പരിശീലനം നേടിയിരുന്നു . അവരെ വളരെയധികം സ്വാധീനിച്ച പുണ്യ ഗ്രന്ഥമായ ഭഗവദ് ഗീതയിൽ നിന്ന് കർമ്മ സിദ്ധാന്തം പോലുള്ള ആത്മീയ തത്ത്വങ്ങൾ അവർ സ്വായത്തമാക്കി. ഇന്റർനാഷണൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷ്യസ്നസുമായി (ഇസ്‌കോൺ) ബന്ധമുള്ള വൈഷ്ണവ ഹിന്ദു സംഘടനയായ സയൻസ് ഓഫ് ഐഡന്റിറ്റി ഫൗണ്ടേഷന്റെ (എസ്‌ഐഎഫ്) പഠിപ്പിക്കലുകളോടെയാണ് അവർ വളർന്നത്. തന്റെ കൗമാരപ്രായത്തിൽ തന്നെ ഒരു ഹിന്ദു എന്ന സത്വ ബോധത്തിൽ തുളസി ഗബ്ബാർഡ് എത്തിച്ചേർന്നിരുന്നു.
ഗബ്ബാർഡിന്റെ അമ്മ കരോൾ പോർട്ടർ ഗബ്ബാർഡ് കൊക്കേഷ്യൻ വംശജയാണ്. അവരും ഹിന്ദുമതം പിന്തുടരുന്നു. ഗബ്ബാർഡിന്റെ സഹോദരങ്ങളുടെ പേരുകളും ഹിന്ദുത്വത്തിൽ നിന്നും ഉൾക്കൊണ്ടിട്ടുള്ളതാണ്. വൃന്ദാവൻ എന്നാണ് സഹോദരിയുടെ പേര്. സഹോദരന്മാർ; ജയ്, ഭക്തി, ആര്യൻ എന്നിവരാണ്.
2013 മുതൽ 2021 വരെ ഗബ്ബാർഡ് ഒരു ഡെമോക്രാറ്റായി ഹവായിയിലെ 2-ആം കോൺഗ്രസ്സ് ഡിസ്ട്രിക്റ്റിനെ പ്രതിനിധീകരിച്ചു. കോൺഗ്രസിൽ ഉണ്ടായിരുന്ന സമയത്ത്, ദേശീയ സുരക്ഷയ്ക്കും പൗരാവകാശത്തിനും ഉള്ള പ്രതിബദ്ധതയ്ക്ക് അവർ അംഗീകാരം നേടി
2020-ൽ, യുഎസ് വിദേശനയവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ, പ്രത്യേകിച്ച് സൈനിക ഇടപെടലുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കമലാ ഹാരിസിനെപ്പോലുള്ള വ്യക്തികളെ വെല്ലുവിളിച്ച്, ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർത്ഥിത്വത്തിനായി അവർ മത്സരിച്ചു. ഡെമോക്രാറ്റിക് പാർട്ടി യുദ്ധത്തിൽ വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നും സാധാരണ അമേരിക്കക്കാരുടെ ആവശ്യങ്ങൾ അഭിസംബോധന ചെയ്യുന്നതിൽ പരാജയപ്പെട്ടെന്നും ഗബ്ബാർഡ് വിമർശിച്ചു.
2022 ആയപ്പോഴേക്കും ഗബ്ബാർഡ് ഡെമോക്രാറ്റിക് പാർട്ടി വിട്ടു. അവൾ റിപ്പബ്ലിക്കൻ പാർട്ടിയിൽ ചേരുകയും ഡൊണാൾഡ് ട്രംപിന്റെ പരസ്യമായ പിന്തുണക്കാരിയാകുകയും ചെയ്തു.
Discussion about this post