ഭീകരരുമായി ബന്ധം പുലർത്തിയതിന്റെ പേരിൽ ജമ്മുകശ്മീരിൽ മൂന്ന് സർക്കാർ ജീവനക്കാരെ പിരിച്ചുവിട്ടതായി വിവരം. ജമ്മുകശ്മീർ ലെഫ്റ്റനനന്റ് ഗവർണർ മനോജ് സിൻഹയുടേതാണ് തീരുമാനം. ഒരു പോലീസ് കോൺസ്റ്റബിൾ,അദ്ധ്യാപകൻ,ഒരു വനംവകുപ്പ് ഉദ്യോഗസ്ഥൻ എന്നിവരെയാണ് പിരിച്ചുവിട്ടത്. പോലീസ് കോൺസ്റ്റബിളായ ഫിർദൗസ് അഹമ്മദ് ഭട്ട്, സ്‌കൂൾ വിദ്യാഭ്യാസ വകുപ്പിലെ അദ്ധ്യാപകനായ മുഹമ്മദ് അഷ്റഫ് ഭട്ട്, വനം വകുപ്പിലെ ഓർഡർലിയായ മുഹമ്മദ് അഷ്റഫ് ഭട്ട് എന്നിവരെ പിന്നാലെ അറസ്റ്റുചെയ്തു.
പോലീസും രഹസ്യാന്വേഷണ ഏജൻസികളും നടത്തിയ അന്വേഷണത്തിൽ ഇവരുടെ ഭീകര ബന്ധം കണ്ടെത്തിയിരുന്നു. ഫിർദൗസ് അഹമ്മദ് ഭട്ടും മുഹമ്മദ് അഷ്റഫ് ഭട്ടും ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയിലെ അംഗങ്ങളാണ്. നിസാർ അഹമ്മദ് ഖാൻ ഹിസ്ബുൾ മുജാഹിദീനെ സഹായിച്ചതായും കണ്ടെത്തിയിരുന്നു.
ഭീകരവാദത്തെ പിന്തുണയ്ക്കുകയും ധനസഹായം നൽകുകയും ചെയ്യുന്നവർക്ക് ‘കനത്ത വില’ നൽകേണ്ടിവരുമെന്ന് പറഞ്ഞ ഗവർണർ മനോജ് സിൻഹ, പിരിച്ചുവിട്ട സർക്കാർ ജീവനക്കാർ രാജ്യത്തിന് വേണ്ടിയല്ല, തീവ്രവാദ സംഘടനകൾക്ക് വേണ്ടി സേവനം ചെയ്യുന്നവരാണെന്ന് കുറ്റപ്പെടുത്തി. ഭീകരർക്ക് സാമ്പത്തികമായും അല്ലാതെ സാധനങ്ങൾ എത്തിച്ചു നൽകിയും സഹായിക്കുന്നവർക്കെതിരെ ഏറ്റവും കടുത്ത നടപടി സ്വീകരിക്കണമെന്ന് ലെഫ്റ്റനൻറ് ഗവർണർ മനോജ് സിൻഹ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ഈ നടപടി.












Discussion about this post