ഭദ്രൻ സംവിധായകനായി അരങ്ങേറ്റം കുറിച്ച 1982-ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് പ്രണയചിത്രമാണ് ‘എന്റെ മോഹങ്ങൾ പൂവണിഞ്ഞു’. മോഹൻലാൽ സ്ഥിരമായി വില്ലൻ വേഷങ്ങൾ ചെയ്തിരുന്ന കാലത്ത് അദ്ദേഹത്തിന് ലഭിച്ച വളരെ ശ്രദ്ധേയമായ ഒരു പോസിറ്റീവ് വേഷമായിരുന്നു ഇതിലെ ‘വിനു’ എന്ന കഥാപാത്രം.
പ്രശാന്ത് (ശങ്കർ), തന്റെ ആഡംബര ജീവിതത്തിൽ മടുത്ത് ഒരു ഗ്രാമത്തിലേക്ക് സാധാരണക്കാരനായി മാറുന്നു. അവിടെ വെച്ച് അദ്ദേഹം ശ്രീദേവി (മേനക) എന്ന പെൺകുട്ടിയുമായി പ്രണയത്തിലാകുന്നു. ഈ ബന്ധത്തിന് അയാളെ പിന്തുണക്കുന്നത് കൂട്ടുകാരനായ വിനു തന്നെയാണ്. എന്നാൽ ശ്രീദേവിയുമായിട്ടുള്ള വിവാഹത്തിന് സമ്മതിക്കാതെ പ്രശാന്തിന്റെ അച്ഛൻ അയാളെ മറ്റൊരു വിവാഹത്തിന് നിർബന്ധിക്കുന്നു. ശേഷം സംഭവിക്കുന്ന കാര്യങ്ങളാണ് സിനിമ സംസാരിക്കുന്നത് .
സിനിമയുടെ സംവിധായകൻ ഭദ്രൻ ഈ സിനിമക്കിടെ തങ്ങൾ ഒരു അപകസത്തിൽ നിന്ന് എങ്ങനെയാണ് രക്ഷപെട്ടത് എന്ന് പറഞ്ഞിരിക്കുമാകയാണ്, വാക്കുകൾ ഇങ്ങനെ:
” എന്റെ മോഹങ്ങൾ പൂവണിഞ്ഞു സമയത്ത് ഞാൻ മോഹൻലാലുമായി ഭയങ്കര അടുപ്പത്തിലായിരുന്നു. ഇതിന്റെ നിർമ്മാതാക്കളും ഞങ്ങളും സിനിമയുടെ അവസാന ഭാഗം ഷൂട്ട് ചെയ്യുന്നതിന് മുമ്പ് ഫൈനൽ രീൽസുമായി വേളാങ്കണിക്ക് പോയി. നിർമാതാക്കളുടെ ഒരു ബെൻസും മറ്റൊരു കാറിലുമായിരുന്നു യാത്ര. വേളാങ്കണ്ണിക്ക് പോകും മുമ്പ് ഞങ്ങൾ ഒരാഴ്ച നോമ്പെടുത്തു. ശേഷം അവിടെ നിന്ന് മടങ്ങും വഴിയാണ് അത് മുറിച്ചത്.”
“ലാലാണ് ബെൻസ് ഓടിച്ചത്. ഞാനും രണ്ട് നിർമ്മാതാക്കളും ഒപ്പമുണ്ട്. ചെറിയ ഉറക്കത്തിലായിരുന്ന ഞാൻ കണ്ണ് തുറന്നപ്പോൾ കാണുന്നത് ബെൻസിന്റെ ഒരു ടയർ മണ്ണിനടിയിൽ കിടക്കുന്നതാണ്, ഏതോ ഒരു വണ്ടിക്ക് സൈഡ് കൊടുത്തപ്പോൾ സംഭവിച്ചതാണ്. അവിടെ വണ്ടി പാളി, എന്തായാലും ഒരു തരത്തിൽ ലാൽ ഈ പാളിയ വണ്ടിയിൽ റോഡിലേക്കെടുത്തു. പെട്ടെന്ന് കാണുന്നത് ഒരു മിലിറ്ററി ട്രക്ക് വരുന്നതാണ്. ഞാൻ ഉൾപ്പടെ എല്ലാവരും അലറി പോയി. എങ്ങനെയാണെന്ന് അറിയില്ല, ലാൽ വണ്ടി എങ്ങനെയോ വെട്ടിച്ച് മൂന്ന് നാല് വണ്ടികൾക്ക് ഇടയിലൂടെ കടന്ന് ഞങ്ങളെ സേഫ് ആക്കി. എന്നിട്ടും അയാൾ വണ്ടി നിർത്തിയില്ല, ഞാൻ ഉൾപ്പടെ ഉള്ളവർ പറഞ്ഞിട്ടും 10 മിനിറ്റ് ഓടിച്ചിട്ട് ആ പേടി ഒന്ന് മാറട്ടെ എന്ന് പറഞ്ഞാണ് ലാൽ ഒടുവിൽ വണ്ടി നിർത്തിയത്. ഞങ്ങൾ തീർന്നെന്നാണ് ആദ്യം പുറകിൽ ഉള്ള ഞങ്ങളുടെ വണ്ടി യിൽ ഉള്ള ആളുകൾ കരുതിയത്. പക്ഷെ ലാൽ രക്ഷിച്ചു” ഭദ്രൻ പറഞ്ഞു.
മോഹൻലാലിലെ അഭിനേതാവിനെയും സ്റ്റാറിനെയും ഒരേപോലെ ഉപയോഗപ്പെടുത്തിയ ഭദ്രൻ ചിത്രങ്ങൾ ഇന്നും പ്രേക്ഷകരുടെ പ്രിയപ്പെട്ടവയാണ്.













Discussion about this post