ഭൂമിയിലെ തന്നെ ഏറ്റവും മികച്ച ചാറ്റ് ബോട്ട് എന്ന് വിശേഷിപ്പിക്കുന്ന ഗ്രോക്ക് 3 പ്രഖ്യാപിച്ച് ഇലോൺ മസ്ക്. തന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ്‌ബോട്ടിന്റെ ഏറ്റവും പുതിയ പതിപ്പായ ഗ്രോക്ക് 3 പുറത്തിറക്കുന്നതായി എക്സിലൂടെ ആണ് മസ്ക് പ്രഖ്യാപനം നടത്തിയത്. മസ്കിന്റെ ഈ പുതിയ ചാറ്റ് ബോട്ട് പുറത്തിറങ്ങുന്നതോടെ ചാറ്റ്ജിപിടി , ജെമിനി എന്നിവയ്ക്ക് ഒരു വലിയ വെല്ലുവിളിയാകുമെന്നാണ് കരുതപ്പെടുന്നത്.
ഗ്രോക്ക് എഐ എക്സ് പ്ലാറ്റ്‌ഫോമിനായി പ്രത്യേകം രൂപകൽപ്പന ചെയ്‌തിരിക്കുന്നതാണ്. തത്സമയ ഡാറ്റ പ്രോസസ്സ് ചെയ്യാൻ കഴിയും എന്നതാണ് അതിന്റെ പ്രധാന പ്രത്യേകത. ഗ്രോക്ക് എഐയുടെ മൂന്നാമത്തെ പതിപ്പാണ് ഗ്രോക്ക് 3. പുതിയ ഗ്രോക്ക് 3-യിൽ കൂടുതൽ ശക്തമായ സവിശേഷതകൾ ചേർത്തിട്ടുണ്ട്. സ്വാഭാവിക ഭാഷ മനസ്സിലാക്കാനുള്ള അതിന്റെ കഴിവ് മുമ്പത്തേക്കാൾ മികച്ചതായിരിക്കും. അത് മനുഷ്യസമാന ഭാഷയിൽ പ്രതികരിക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
തത്സമയം ഇന്റർനെറ്റ് ആക്‌സസ് ചെയ്യാൻ കഴിയും എന്നുള്ളതാണ് ഗ്രോക്ക് 3യുടെ പ്രത്യേകത. അതായത് നിങ്ങൾക്ക് ഏറ്റവും പുതിയ വിവരങ്ങൾ ലഭിക്കുന്നതായിരിക്കും. വ്യക്തിഗതമാക്കിയ നിർദ്ദേശങ്ങൾ നൽകുന്നതിനു പുറമേ, ആഴത്തിലുള്ള യുക്തിയും വിശകലന കഴിവുകളും ഉപയോഗിച്ച് സങ്കീർണ്ണമായ ചോദ്യങ്ങൾക്ക് മികച്ച ഉത്തരങ്ങൾ നൽകാനും ഗ്രോക്ക് 3യ്ക്ക് കഴിയുന്നതാണ്.
വരും കാലങ്ങളിൽ എഐ ലോകത്ത് പുതിയ റെക്കോർഡുകൾ സൃഷ്ടിക്കാൻ ഗ്രോക്ക് എഐ നിരന്തരം അപ്‌ഡേറ്റ് ചെയ്യപ്പെടുന്നു എന്നുള്ളതും മറ്റൊരു സവിശേഷതയാണ്.
Discussion about this post