ഹമാസ് ഭീകരർക്ക് മുന്നറിയിപ്പ് നൽകി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഗാസയിൽ ഇപ്പോഴും തടവിലാക്കപ്പെട്ടിരിക്കുന്ന എല്ലാ ബന്ദികളെ ഹമാസ് മോചിപ്പിച്ചില്ലെങ്കിൽ ‘നരകത്തിന്റെ വാതിലുകൾ തുറക്കുമെന്ന്’ അദ്ദേഹം പ്രതിജ്ഞയെടുത്തു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയ്ക്കൊപ്പം സംസാരിച്ച നെതന്യാഹു, ഗാസയുമായി ബന്ധപ്പെട്ട് ഇസ്രായേലിനും അമേരിക്കയ്ക്കും ഒരു ‘പൊതു തന്ത്രം’ ഉണ്ടെന്നും ഹമാസിന്റെ സൈനിക, രാഷ്ട്രീയ സാന്നിധ്യം ഇല്ലാതാക്കുമെന്നും പറഞ്ഞു.
നരകത്തിന്റെ കവാടങ്ങൾ എപ്പോൾ തുറക്കും എന്നതുൾപ്പെടെ ഈ തന്ത്രത്തിന്റെ വിശദാംശങ്ങൾ ഞങ്ങൾക്ക് എല്ലായ്‌പ്പോഴും പൊതുജനങ്ങളുമായി പങ്കിടാൻ കഴിയില്ല, നമ്മുടെ എല്ലാ ബന്ദികളെയും വിട്ടയച്ചില്ലെങ്കിൽ തീർച്ചയായും തുറക്കും,’ ‘ഹമാസിന്റെ സൈനിക ശേഷിയും ഗാസയിലെ രാഷ്ട്രീയ ഭരണവും ഞങ്ങൾ ഇല്ലാതാക്കും. ഞങ്ങളുടെ എല്ലാ ബന്ദികളെയും ഞങ്ങൾ വീട്ടിലേക്ക് കൊണ്ടുവരും, ഗാസ ഇനി ഒരിക്കലും ഇസ്രായേലിന് ഭീഷണിയാകില്ലെന്ന് ഞങ്ങൾ ഉറപ്പാക്കുമെന്ന് നെതന്യാഹു വ്യക്തമാക്കി. ഹമാസിന് ‘ഒരു സൈനിക ശക്തിയായോ സർക്കാർ ശക്തിയായോ തുടരാനാവില്ല’ എന്ന് പ്രസ്താവിച്ചുകൊണ്ട്, ഇസ്രായേലിനുള്ള യുഎസ് പിന്തുണ റൂബിയോ വീണ്ടും ഉറപ്പിച്ചു. ഹമാസ് അധികാരത്തിൽ തുടരുന്നിടത്തോളം കാലം ‘സമാധാനം അസാധ്യമാകും. അത് ഇല്ലാതാക്കണം’ എന്ന് അദ്ദേഹം .കൂട്ടിച്ചേർത്തു.
ഗാസയിൽ ബന്ദികളാക്കിയിരിക്കുന്ന ഇസ്രയേലികളെ ഉടൻ മോചിപ്പിച്ചില്ലെങ്കിൽ ഇസ്രയേൽ-ഹമാസ് വെടിനിർത്തൻ കരാർ റദ്ദാക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെ മുഴുവൻ ബന്ദികളും തിരിച്ചെത്തിയില്ലെങ്കിൽ എല്ലാ കരാറുകളും റദ്ദാക്കുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി. സാഹചര്യം വഷളാകട്ടെയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, വെടിനിർത്തൽ കരാർ വിഷയവുമായി ബന്ധപ്പെട്ട് താൻ പറയുന്നത് സ്വന്തം നിലപാടാണെന്നും ഇസ്രയേലിന് അതിനെ മറികടക്കാവുന്നതാണെന്നും ട്രംപ് കൂട്ടിച്ചേർത്തിരുന്നു. ഗാസ ഏറ്റെടുക്കുമെന്നും ശുദ്ധീകരിച്ച പൂങ്കാവനമാക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Discussion about this post