ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് മത്സരം തുടങ്ങുന്നതിന് മുൻപ് തന്നെ വിവാദത്തിൽ അകപ്പെട്ട് പാകിസ്താൻ ക്രിക്കറ്റ് ബോർഡ്. പ്രധാന വേദിയായ കറാച്ചിയിലെ നാഷണൽ സ്റ്റേഡിയത്തിൽ ഇന്ത്യയുടെ പതാക ഒഴിവാക്കിയതാണ് വിവാദത്തിന് കാരണം. ടൂർണമെന്റിൽ പങ്കെടുക്കുന്ന പാകിസ്താൻ ഉൾപ്പെടെയുള്ള ഏഴ് ടീമുകളുടെയും പതാകകൾ സ്റ്റേഡിയത്തിൽ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ ഈ കൂട്ടത്തിൽ ഇന്ത്യയുടെ പതാക മാത്രം കാണാനില്ലെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
കറാച്ചി നാഷണൽ സ്റ്റേഡിയത്തിൽ ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്ഥാൻ, പാകിസ്താൻ, ഇംഗ്ലണ്ട് ടീമുകൾക്ക് മത്സരമുണ്ട്. പ്രധാന വേദികളിലെ സ്റ്റേഡിയത്തിൻറെ മേൽക്കൂരയിൽ ടൂർണമെൻറിൽ പങ്കെടുക്കുന്ന മറ്റ് ഏഴ് രാജ്യങ്ങളുടെയും പതാകയുള്ളപ്പോൾ ഇന്ത്യൻ പതാക മാത്രമില്ലെന്നത് ആരാധകകരാണ് ചൂണ്ടിക്കാട്ടിയത്.സുരക്ഷാപരമയ കാരണങ്ങളാൽ പാകിസ്താനിൽ കളിക്കാനില്ലെന്ന ഇന്ത്യൻ നിലപാടിനെത്തുർന്ന് ഇന്ത്യയുടെ മത്സരങ്ങൾ ഹൈബ്രിഡ് മോഡലിൽ ദുബായിലാണ് നടത്തുന്നത്. ഇതിനാലാണ് ഇന്ത്യൻ പതാക കറാച്ചി നാഷണൽ സ്റ്റേഡിയത്തിൽ വെക്കാത്തതെന്നാണ് പാക് ക്രിക്കറ്റ് ബോർഡിൻറെ അനൗദ്യോഗിക വിശദീകരണം.
അതേസമയം ഫെബ്രുവരി 23നാണ് ചിരവൈരികളായ ഇന്ത്യയും പാകിസ്താനും തമ്മിൽ ദുബായിൽ ഏറ്റമുട്ടുന്നത്. ഫെബ്രുവരി 20 ന് ഇന്ത്യും ബംഗ്ലാദേശും തമ്മിലാണ് മത്സരം. ഫെബ്രുവരി മൂന്നിന് ടിക്കറ്റുകൾ ആദ്യമായി വിൽപനക്കെത്തിയപ്പോഴും മണിക്കൂറുകൾക്കകം വിറ്റുതീർന്നിരുന്നു. ഇന്ന് ഇന്ത്യൻ സമയം ഉച്ചക്ക് 1.30ന് തുടങ്ങിയ അധിക ടിക്കറ്റുകളുടെ വിൽപന മൂന്ന് മണിയാവുമ്പോഴേക്കും മുഴുവൻ ടിക്കറ്റുകളും വിറ്റുപോയതിനാൽ നിർത്തിവെച്ചു. 25000 പേരെയാണ് ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിന് വേദിയാവുന്ന ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിൽ പരമാവധി ഉൾക്കൊള്ളാനാകുക. ഇന്ത്യ-പാകിസ്താൻ മത്സരത്തിനുള്ള ടിക്കറ്റുകൾക്ക് 500 യുഎഇ ദിർഹമായിരുന്നു അടിസ്ഥാനനിരക്ക്. ഇന്ത്യയുടെ മറ്റ് മത്സരങ്ങൾക്കുള്ള ടിക്കറ്റുകൾ 250 ദിർഹം മുതൽ ലഭ്യമായിരുന്നു. കഴിഞ്ഞ വർഷം ടി20 ലോകകപ്പിൽ ഏറ്റുമുട്ടിയശേഷം ആദ്യമായാണ് ഇന്ത്യയും പാകിസ്താനും നേർക്കുനേർ പോരാട്ടത്തിനിറങ്ങുന്നത്.
Discussion about this post