ബംഗളൂരൂ; ഇനിയും കാത്തിരിക്കണം ….. മറ്റൊന്നിനുമല്ല… സ്‌പേഡെക്‌സ് സ്‌പേസ് ഡോക്കിംഗ് പരീക്ഷണത്തിൻറെ അടുത്ത ഘട്ടം നടപ്പിലാക്കാൻ ഇനിയും കാത്തിരിക്കണമെന്നാണ് ഐഎസ്ആർഒയുടെ ഉപഗ്രഹ വികസന കേന്ദ്രമായ യു ആർ റാവു സാറ്റ്ലൈറ്റ് സെൻററിൻറെ (യുആർഎസ്‌സി) മേധാവി എം ശങ്കരൻ പറയുന്നത്. മെയ് മാസത്തിലാകും അടുത്ത ഘട്ടം നടപ്പിവലാക്കുക.
രണ്ടാം സ്‌പേഡെക്‌സ് ദൗത്യത്തിനുള്ള അനുമതി കിട്ടിക്കഴിഞ്ഞു. ഈ ദൗത്യത്തിലായിരിക്കും ചന്ദ്രയാൻ നാലിനാവശ്യമായ സാങ്കേതിക വിദ്യ പരീക്ഷിക്കുക. എൻവിഎസ്-02 ഉപഗ്രഹത്തിനുണ്ടായ സാങ്കേതിക പ്രശ്‌നത്തെക്കുറിച്ച് ഉന്നതതല സമിതി റിപ്പോർട്ട് തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നും എം ശങ്കരൻ വ്യക്തമാക്കി.
സ്‌പെഡക്‌സ് ദൗത്യത്തിന്റെ അടുത്ത ഘട്ടത്തിനായി ഐഎസ്ആർഒ ഒരുക്കം തുടങ്ങിക്കഴിഞ്ഞു. ഉപഗ്രഹങ്ങളെ വേർപ്പെടുത്താൻ അനുയോജ്യ സമയത്തിനായി ഇസ്രൊ കാത്തിരിക്കുകയാണ്. മെയ് മാസത്തിൽ ഉപഗ്രഹങ്ങൾ തമ്മിൽ ഊർജ്ജക്കൈമാറ്റത്തിന് ശ്രമിക്കും. ഉപഗ്രഹങ്ങളെ തമ്മിൽ വേർപ്പെടുത്തുക എല്ലാ പരീക്ഷണങ്ങളും പൂർത്തിയാക്കിയ ശേഷമായിരിക്കും. എൻവിഎസ്-02 ഉപഗ്രഹത്തിലെ ഇപ്പോൾ നേരിടുന്ന പ്രതിസന്ധി മുൻ ചെയർമാൻ കിരൺ കുമാറിൻറെ നേതൃത്വത്തിൽ പ്രത്യേക സമിതി പഠിക്കുകയാണ്. അടുത്ത മൂന്നാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് ലഭിക്കും എന്നാണ് വിവരം. അതിനുശേഷം റിപ്പോർട്ട് പഠിച്ച ശേഷമായിരിക്കും അടുത്ത നടപടികളിലേക്ക് കടക്കുക എന്ന് യുആർഎസ്‌സി മേധാവി എം ശങ്കരൻ കൂട്ടിച്ചേർത്തു.
ചരിത്രം സൃഷ്ടിച്ച സ്പാഡെക്‌സ് ദൗത്യം എന്താണ്?
ബഹിരാകാശത്തു വച്ചു രണ്ട് പേടകങ്ങൾ തമ്മിൽ യോജിപ്പിക്കുന്ന പരിപാടിയായ ഡോക്കിംഗ് നടത്തുന്ന ഇസ്രോയുടെ പരീക്ഷണ ദൗത്യത്തെയാണ് സ്പാഡെക്‌സ് എന്നു വിളിക്കുന്നത്. ഇത്തരം ശേഷി പ്രദർശിപ്പിക്കാൻ അമേരിക്ക, ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങൾക്ക് സാധിച്ചിട്ടുണ്ട്. എന്നാൽ താരതമ്യേന കുറഞ്ഞ ചിലവിൽ അത് പ്രദർശിപ്പിക്കുക എന്നതായിരുന്നു ഇസ്രോയുടെ പ്രഖ്യാപിത ലക്ഷണങ്ങളിലൊന്ന്. ഇത് വിജയിപ്പിക്കാനായതോടെ ഡോക്കിങ് സാങ്കേതികവിദ്യ ഉള്ള നാലാമത്തെ രാജ്യമായി മാറിയിരിക്കുകയാണ് ഇന്ത്യ.
സ്പെയ്സ് ഡോക്കിങ് പരീക്ഷണത്തിനായി രണ്ട് ചെറിയ സാറ്റലൈറ്റുകളെയാണ് ഇസ്രോ വിക്ഷേപിച്ചത് ഇവയിൽ ചെയ്‌സർ സാറ്റ്‌ലൈറ്റിനെ എസ്ഡിഎക്‌സ് -01 SDX01 എന്നാണ് നാമകരണം ചെയ്തിരുന്നതെങ്കിൽ ടാർഗറ്റ് സാറ്റലൈറ്റിനെ എസ്ഡിഎക്‌സ്02 (SDX02) എന്നും വിളിച്ചു.
Discussion about this post