ഗർഭിണിയായ ജീവനക്കാരിയെ അനധികൃതമായി പിരിച്ചുവിട്ടതിന് ഒരു കോടിയോളം രൂപ നഷ്ടപരിഹാരം നൽകാൻ വിധിച്ച് യുകെ ട്രൈബ്യൂണൽ. ബിർമിംഗത്തിലെ റോമൻ പ്രോപ്പർട്ടി ഗ്രൂപ്പ് ലിമിറ്റഡ് എന്ന കമ്പനിക്കാണ് നഷ്ടപരിഹാരം വിധിച്ചത്. വർക്ക് ഫ്രം ചോദിച്ചതിന് പിന്നാലെയായിരുന്നു പിരിച്ചുവിടൽ. 93,616.74 പൗണ്ട് (ഒരു കോടിയോളം രൂപ) ആണ് നഷ്ടപരിഹാരം വിധിച്ചത്.
ഓഫീസിൽ വന്ന് മറ്റ് ബുദ്ധിമുട്ടുകളൊന്നും ഇല്ലാതെ ജോലി ചെയ്യുന്ന ജീവനക്കാരെയാണ് തങ്ങൾക്ക് ആവശ്യമെന്ന് ചൂണ്ടിക്കാട്ടിയാണ് യുവതിയുടെ തൊഴിലുടമയായ അമ്മർ കബീർ മുന്നറിയിപ്പൊന്നും കൂടാതെ പിരിച്ചുവിട്ടത്. യുവതിയെ പിരിച്ചുവിട്ടതായി സന്ദേശത്തിലൂടെയാണ് കമ്പനി അറിയിച്ചത്. മുന്നറിയിപ്പൊന്നും കൂടാതെ യുവതിയെ പിരിച്ചുവിട്ടതും ‘ജാസ് ഹാൻഡ്’ ഇമോജി കൊണ്ട് അവസാനിപ്പിച്ചുകൊണ്ടുള്ള സന്ദേശവും ഒരിക്കലും ന്യായീകരിക്കാവുന്നതല്ലെന്ന് ട്രൈബ്യൂണൽ വ്യക്തമാക്കി.
ഗർഭാവസ്ഥ മൂലമുള്ള അസ്വസ്ഥകൾ കാരണം വീട്ടിലിരുന്നു ജോലി ചെയ്യാനുള്ള അനുമതി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് അമ്മർ കബീർ പൗള മിലുസ്‌ക എന്ന യുവതിയെ പിരിച്ചുവിട്ടത്. ‘ജോലിക്ക് പുറത്ത് വീണ്ടും കാണാം’ എന്ന അവ്യക്തമായ വാഗ്ദാനത്തോടൊപ്പം ‘ജാസ്ഹാൻഡ്’ ഇമോജിയും ചേർത്തുകൊണ്ടുള്ളതായിരുന്നു സന്ദേശം.
കമ്പനിയിൽ ഇൻവെസ്റ്റ്‌മെന്റ് കൾസൾട്ടന്റ് ആയി ജോലി ചെയ്തിരുന്ന പൗള മിലുസ്‌ക 2022 ഒക്‌ടോബറിലാണ് ഗർഭിണിയായത്. അന്ന് മുതൽ യുവതി ശാരീരികമായ അസ്വസ്തതകൾ നേരിട്ടിരുന്നു. ശാരീരിക ബുദ്ധിമുട്ടുകൾ കൂടി വന്നതോടെ, അവർ വീട്ടിൽ ഇരുന്ന് ജോലി ചെയ്യാനുള്ള അനുമതി ചോദിക്കുകയായിരുന്നു. തിനിക്ക് അസ്വസ്തതകളുണ്ടെന്നും അടുത്ത രണ്ടാഴ്ച വീട്ടിൽ ഇരുന്നു ജോലി ചെയ്യാൻ അനുവധിക്കണെമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അവർ കമ്പനിക്ക് കത്ത് നൽകുടയായിരുന്നു.
തുടർന്ന് നവംബർ 26ന് വൈകീട്ടോടെ, യുവതിയോട് കുറഞ്ഞ മണിക്കൂറിൽ ജോലി ചെയ്യാൻ സാധിക്കുമോ എന്ന് അബീർ ചോദിച്ചിരുന്നു. എന്നാൽ, കബീറിന്റെ ആ ചോദ്യം ആത്മാർത്ഥമായിരുന്നില്ലെന്ന് ട്രൈബ്യൂണൽ നിരീക്ഷിച്ചു. താൻ അവധിക്കാല അവധിക്ക് പോവുന്നതു കൊണ്ടാണ് യുവതിയെ തിരികെ ജോലിയിൽ പ്രവേശിക്കാൻ നിർബന്ധിച്ചതെന്നായിരുന്നു കബീറിന്റെ വാദം. എന്നാൽ, ഇത് തെറ്റാണെന്ന് കണ്ടെത്തിയ കോടതി, യുവതിയുടെ ഗർഭാവസ്ഥ മാത്രമായിരുന്നു അവരെ പിരിച്ചുവിടാനുള്ള കാരണമെന്ന് നിരീക്ഷിക്കുകയായിരുന്നു.
Discussion about this post