പ്രയാഗ്രാജ്: മഹാകുംഭമേളയിൽ പങ്കെടുത്ത് മുൻ ഐഎസ്ആർഒ ചെയർമാൻ എസ്. സോമനാഥ്. കുടുംബത്തോടൊപ്പമാണ് എസ്. സോമനാഥ് മഹാകുംഭമേളയിൽ പങ്കെടുത്തത്. ഇന്ന് പ്രയഗ്‌രാജിൽ എത്തിയ അദ്ദേഹം ത്രിവേണി സംഗമത്തിൽ പുണ്യസ്‌നാനം നടത്തി.
കുംഭമേളയിൽ പങ്കെടുത്തതിന്റെ അനുഭവം അദ്ദേഹം എക്‌സിലൂജെ പങ്കു വച്ചിരുന്നു. ത്രിവേണി സംഗമത്തിൽ സ്‌നാനം നടത്തുന്നതിന്റെയും കുടുംബത്തോടൊപ്പം പ്രയാഗ്‌രാജിൽ നിൽക്കുന്നതുമായ ചിത്രങ്ങൾ അദ്ദേഹം എക്‌സിൽ പോസ്റ്റ് ചെയ്തിരുന്നു.
‘പ്രപഞ്ചവുമായുള്ള ബന്ധം കണ്ടെത്തുന്നതിനും ജീവിതത്തിന്റെ ‘അമൃത്’ നേടുന്നതിനുമുള്ള മനുഷ്യരാശിയുടെ അന്വേഷണമായാണ് മഹാ കുംഭമേള അനുഭവപ്പെട്ടത്. സാധുക്കളുടെ കൂട്ടായ്മയിൽ ത്രിവേണി സംഗമത്തിൽ ഞാൻ ആനന്ദകരമായ ഒരു സ്‌നാനം നടത്തി’- എസ്. സോമനാഥ് എക്‌സിൽ കുറിച്ചു.
ഇന്ന് രാവിലെ 8 മണി വരെ 3.09 ദശലക്ഷത്തിലധികം ഭക്തരാണ് ത്രിവേണി സംഗമത്തിൽ പുണ്യസ്‌നാനം നടത്തിയത്. ഇതോടെ, കുംഭമേളയിൽ പങ്കെടുത്തവരുടെ എണ്ണം 555.6 ദശലക്ഷം (55.56 കോടി) കവിഞ്ഞതായി ഉത്തർപ്രദേശ് സർക്കാർ അറിയിച്ചു. ജനുവരി 13ന് കുംഭമേള ആരംഭിച്ച് ഇന്ന് വഫരാവിലെ വരെയുള്ള കണക്കാണിത്. വരുന്ന 26ന് ശിവരാത്രി ദിനത്തിൽ കുംഭമേള അവസാനിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മറ്റ് നിരവധി കേന്ദ്ര മന്ത്രിമാർ, നേതാക്കൾ, സെലിബ്രിറ്റികൾ എന്നിവരുൾപ്പെടെ നിരവധി പ്രമുഖ നേതാക്കൾ ത്രിവേണി സംഗമത്തിൽ പുണ്യസ്‌നാനം നടത്തിയിരുന്നു.
തിങ്കളാഴ്ച ഉത്തർപ്രദേശിലെ പരിവർത്തന പുരോഗതിയെ കുറിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എടുത്തുപറഞ്ഞു. ഇന്ത്യയുടെ വളരുന്ന സാധ്യതകളുടെ പ്രതീകങ്ങളായി പ്രയാഗ്രാജ്, കാശി, അയോധ്യ എന്നിവയെ ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി, ആഗോളതലത്തിൽ രാജ്യത്തിന്റെ വിശ്വാസവും ആദരവും പുനഃസ്ഥാപിച്ചതിന് പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തെ പ്രശംസിച്ചു. അയോധ്യ സന്ദർശിക്കുന്ന ഭക്തരുടെ എണ്ണം 2016-17 ൽ 2.35 ലക്ഷത്തിൽ നിന്ന് 2024 ൽ 14-15 കോടിയിലധികമായി ഉയർന്നതായും ഇത് വിശ്വാസത്തോടുള്ള ബഹുമാനത്തെയും പ്രദേശത്തിന്റെ സാമ്പത്തിക വളർച്ചയെയും പ്രതിഫലിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.
പ്രയാഗ്രാജിൽ പുണ്യസ്നാനം നടത്തിയ ശേഷം തീർത്ഥാടകർ ക്ഷേത്രങ്ങളിൽ ദർശനത്തിനായി എത്തുമ്പോൾ വാരണാസിയിലെയും അയോധ്യയിലെയും കാശി വിശ്വനാഥ ക്ഷേത്രത്തിലും വൻതോതിൽ ഭക്തജനപ്രവാഹം ഉണ്ടായതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
Discussion about this post