ന്യൂഡൽഹി: പ്രളയം കനത്ത നാശം വിതച്ച സംസ്ഥാനങ്ങൾക്ക് കൈത്താങ്ങുമായി കേന്ദ്രസർക്കാർ. പുന:രധിവാസം ഉൾപ്പെടെയുള്ളവയ്ക്കാണ് പണം അനുവദിച്ചു. പ്രളയത്തിൽ വലിയ നാശനഷ്ടങ്ങൾ നേരിട്ട അഞ്ച് സംസ്ഥാനങ്ങൾക്കാണ് സർക്കാർ സഹായം നൽകുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നിരുന്നു. ഇതിലാണ് ധനസഹായം നൽകാൻ തീരുമാനം ആയത്.
ആന്ധ്രാപ്രദേശ്, നാഗാലാൻഡ്, ഒഡീഷ, തെലങ്കാന എന്നീ സംസ്ഥാനങ്ങൾക്കാണ് സഹായം. അഞ്ച് സംസ്ഥാനങ്ങൾക്കായി 1554.99 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇതിൽ 608.08 കോടി രൂപ ആന്ധ്രാപ്രദേശിന് നൽകും. 170.99 രൂപ നാഗാലാൻഡിനും, 255.24 രൂപ ഒഡീഷയ്ക്കും അനുവദിച്ചു. 231.75 കോടി രൂപ തെലങ്കാനയ്ക്കും, ബാക്കിയുള്ള 288.93 രൂപ ത്രിപുരയ്ക്കും നൽകും. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക അറിയിപ്പ് കേന്ദ്രം ഔദ്യോഗിക എക്‌സ് അക്കൗണ്ട് വഴി പങ്കുവച്ചിട്ടുണ്ട്.
ദേശീയ ദുരന്തനിവാരണ ഫണ്ടിൽ നിന്നുമാണ് ഈ തുക അനുവദിച്ചിട്ടുള്ളത്. ഇതിനെല്ലാം പുറമേ സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽ നിന്നും ഓരോ സംസ്ഥാനങ്ങൾക്കും പണം അനുവദിച്ചിട്ടുണ്ട്. 2024-25 സാമ്പത്തിക വർഷം കേന്ദ്രസർക്കാർ പ്രളയത്തെ തുടർന്നുള്ള നാശനഷ്ടങ്ങൾ മറികടക്കാൻ ആകെ 18,322.80 കോടി രൂപയാണ് സംസ്ഥാനങ്ങൾക്ക് അനുവദിച്ചിട്ടുള്ളത്. പ്രകൃതി ദുരന്തങ്ങൾ ഉണ്ടായ ശേഷം ഇവിടുത്തെ സ്ഥിതിഗതികൾ വിലയിരുത്താനും സാഹചര്യങ്ങൾ പഠിക്കാനും കേന്ദ്രം പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. ഇവർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പണം സർക്കാർ അനുവദിച്ചത്
Discussion about this post