വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപ്പാപ്പയുടെ ആരോഗ്യനില മോശമാകുന്നതായി റിപ്പോർട്ട്. ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അദ്ദേഹത്തിന് ന്യൂമോണിയ സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില നാൾക്ക് നാൾ വഷളായിക്കൊണ്ടിരിക്കുകയാണെന്നും അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകളെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ അദ്ദേഹത്തിന്റെ ശ്വസന നാളത്തിൽ പോളിമൈക്രോബിയൽ ഇൻഫെക്ഷൻ ഉള്ളതായി സ്ഥിരീകരിച്ചു. ഇക്കഴിഞ്ഞ 14 ന് ആയിരുന്നു രോഗം സ്ഥിരീകരിച്ചത്. ഇതുമായി ബന്ധപ്പെട്ട ചികിത്സ പുരോഗമിക്കുന്നതിനിടെ ന്യൂമോണിയയും ബാധിക്കുകയായിരുന്നു. ഇരു ശ്വാസകോശങ്ങളിലും ന്യൂമോണിയ ബാധിച്ചിട്ടുണ്ട്. ഇതാണ് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി കൂടുതൽ മോശമാക്കിയത്.
സിറ്റി സ്‌കാനിൽ ആണ് ഇരു ശ്വാസകോശങ്ങലും രോഗബാധയുള്ളതായി കണ്ടെത്തിയത് എന്നാണ് വത്തിക്കാൻ അറിയിക്കുന്നത്. ഗൗരവത്തോടെ കാണേണ്ട രോഗം കൂടിയാണ് ഇത്. ഇത് ബാധിച്ചാൽ കടുത്ത ശ്വാസ തടസ്സം അനുഭവപ്പെടും. ഇതിന് പുറമേ പനി, ചുമ എന്നിവയും ഉണ്ടാകും. പച്ചയോ, രക്തോ കലർന്ന കഫം പുറത്തുവരും. കുഞ്ഞുങ്ങളിലും പ്രായമായവരിലും വളരെ കരുതൽ വേണ്ട അസുഖം ആണ് ഇത്. 21ാം വയസ്സിൽ രോഗം ബാധിച്ചതിനെ തുടർന്ന് അദ്ദേഹത്തിന്റെ ശ്വാസകോശത്തിന്റെ ഒരു ഭാഗം നീക്കം ചെയ്തിരുന്നു. ഇതാണ് രോഗം ഇത്രയേറെ മൂർച്ചിക്കാൻ കാരണം ആയത് എന്നാണ് സൂചന.
88 കാരനായ മാർപ്പാപ്പ റോമിലെ ഗെമെല്ലി ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്. റോമിലെ ഏറ്റവും പ്രായം ചെന്ന പുരോഹിതരിൽ ഒരാളാണ് ഫ്രാൻസിസ് മാർപ്പാപ്പ.
Discussion about this post