എല്ലാ ദിവസവും രാവിലെ എഴുന്നേറ്റ് പല്ല് തേയ്ക്കുന്നവരാണ് നമ്മൾ. ചിലർ രാത്രിയും തേയ്ക്കാറുണ്ട്. എന്നാൽ ദിവസേന പല്ല് തേച്ചാലും പല്ലിന്റെ പ്രശ്‌നങ്ങൾ നമ്മെ അലട്ടും. ചിലർക്ക് പല്ല് പെട്ടെന്ന് കേടാകുന്നത് ഒരു പ്രശ്‌നമാണ്. അതേ സമയം ചിലരെ മോണയിലെ പ്രശ്‌നങ്ങൾ ആയിരിക്കും അലട്ടുന്നുണ്ടാകുക.
പല്ലിൽ അടിഞ്ഞുകൂടുന്ന പ്ലാക്ക് ആണ് പല്ല് വേഗത്തിൽ കേടുവരാനും മറ്റ് പ്രശ്‌നങ്ങൾക്കും കാരണം ആകുന്നത്. അതിനാൽ പല്ലിലെ പ്ലാക്ക് പൂർണമായി മാറണം. എത്ര സമയം എടുത്ത് പല്ല് തേച്ചാലും പ്ലാക്ക് പൂർണമായി പോകില്ല എന്നതാണ് വാസ്തവം. ബ്രഷിന് വായുടെ എല്ലാ ഭാഗത്തേയ്ക്കും എത്തി ശുചിയാക്കാൻ കഴിയില്ല. എന്നാൽ ഇതിനുമുണ്ട് ഒരു പോംവഴി. ഈ ഇലകൾ വായിലിട്ട് ചവച്ചാൽ മാത്രം മതി.
ഇതിൽ ആദ്യത്തേത് ആണ് വേപ്പില. പണ്ട് കാലങ്ങളിൽ ആളുകൾ വേപ്പിന്റെ ഇലയും തണ്ടും ഉപയോഗിച്ച് ആയിരുന്നു പല്ല് തേച്ചിരുന്നത് എന്ന് എല്ലാവർക്കും അറിയാം. ദിവസവും വേപ്പില ചവയ്ക്കുന്നത് നമ്മുടെ പല്ലിന് ഏറെ ഗുണകരമാണ്. കട്ടിയുള്ള ഇലയാണ് വേപ്പിന്. ഇത് ചവയ്ക്കുമ്പോൾ പല്ലിലെ പ്ലാക്ക് പൂർണമായി നീങ്ങുന്നു. പല്ല് വേഗം കേടാകുന്നതിന് വേപ്പില ഒരു നല്ല മാർഗ്ഗം ആണ്. മഞ്ഞ പല്ലുകൾ വെളുക്കാനും വേപ്പ് നല്ലതാണ്.
രാവിലെ എഴുന്നേറ്റ് ഞാവലിന്റെ ഇല ചവയ്ക്കുന്നതും നല്ലതാണ്. പല്ലിലെ പ്ലാക്ക് അതിവേഗം നീങ്ങി പല്ല് വൃത്തിയാകാൻ ഇത് സഹായിക്കും. വായ്‌നാറ്റം ഇല്ലാതാകുകയും ചെയ്യും.
രാമതുളസി വായിലിട്ട് ചവയ്ക്കുന്നതും നല്ലതാണ്. പല്ലിലെ കറ പൂർണമായി നീക്കാൻ രാമതുളസിയ്ക്ക് കഴിയും. ഇതിന് പുറമേ നല്ല വെൺമയോടെ രാമതുളസി കാത്ത് സൂക്ഷിക്കും.
കറികളിൽ ഇടാൻ മാത്രമല്ല പല്ല് വൃത്തിയാക്കാനും ബേ ലീവ്‌സ് ഉപയോഗിക്കാം. പണ്ട് കാലങ്ങളിൽ ബേ ലീവ്‌സ് ആയിരുന്നു പല്ല് വൃത്തിയാക്കാൻ ഏറ്റവും കൂടുതൽ ഉപയോഗിച്ചിരുന്നത്. ബേ ലീവ്‌സിന്റെ പൊടിയും അൽപ്പം ഓറഞ്ച് തൊലിയുടെ പൊടിയും ചേർത്ത് പല്ലിൽ തേയ്ക്കുന്നത് ഏറെ നല്ലതാണ്. പല്ലിലെ കറ മാറി പല്ലിന്റെ വെൺമ തിരിച്ച് കിട്ടാൻ പുതീനയുടെ ഇല ചവയ്ക്കുന്നത് വളരെ നന്നായിരിക്കും. വായ്‌നാറ്റം അകറ്റാനും ഇത് ഏറെ നല്ലതാണ്.
Discussion about this post