ഞാന്‍ ഇപ്പോള്‍ ഐസിയുവില്‍ ആണ്. എന്നാല്‍ പേടിക്കേണ്ടതില്ല. ഇതെന്റെ രണ്ടാം വീടാണ്..നടന് ജിഷ്ണുരാഘവന്‍ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു. പൊസീറ്റീവ് ചിന്താഗതിയും എപ്പോഴും പുഞ്ചിരിക്കുന്നതും ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ക്ക് കാരണമാകുമെന്നും ജിഷ്ണു പറയുന്നു.
‘എനിക്കിവിടെ സന്തോഷമാണ്. ഡോക്ടര്‍മാര്‍ റൗണ്ട്സിന് വരുമ്പോള്‍ ഞാനിവിടെ മയക്കത്തിലായിരിക്കും. പെട്ടന്ന് തന്നെ എഴുന്നേറ്റ് അവര്‍ക്കൊരു നല്ല പുഞ്ചിരിയും ഞാന്‍ പാസാക്കും. അവരും തിരിച്ച് പുഞ്ചിരിക്കും. പുഞ്ചിരിക്കുന്ന രോഗിയെ കാണുന്നത് നമുക്കും അവരെ ചികിത്സിക്കാന്‍ ഒരു ഊര്‍ജം നല്‍കുമെന്ന് ഡോക്ടര്‍ പറയാറുണ്ട്. തീര്‍ച്ചയായും ഇതൊരുപാട് മാറ്റങ്ങള്‍ ഉണ്ടാക്കും. ജിഷ്ണു പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റ് വായിക്കുക-
[fb_pe url=”https://www.facebook.com/jishnuraghavanofficial/posts/863905870385579″ bottom=”30″]
Discussion about this post