ബിജെപി എംപിയും യുവമോർച്ച ദേശീയ ദേശീയ പ്രസിഡന്റുമായ തേജസ്വി സൂര്യ വിവാഹിതയായി. കർണാടിക് പിന്നണി ഗായിക ശിവശ്രീ സ്‌കന്ദപ്രസാദ് ആണ് വധു. ബംഗളൂരുവിലെ കനകപുര റോഡിലെ റിസോർട്ടിലാണ് ചടങ്ങുകൾ നടന്നത്. ഇരു കുടുംബങ്ങളിലെയും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ പരമ്പരാഗതമായ രീതിയിലായിരുന്നു വിവാഹം.
ബിജെപി സംസ്ഥാന പ്രസിഡന്റ് ബി വൈ വിജയേന്ദ്ര , തമിഴ്‌നാട് ഘടകം പ്രസിഡന്റ് കെ അണ്ണാമലൈ , അമിത് മാളവ്യ , പ്രതാപ് സിംഹ, കേന്ദ്ര മന്ത്രിമാരായ വി സോമണ്ണ ,അർജുൻ റാം മേഘ്വാൾ, ബിജെപി എംപിമാർ, എംഎൽഎമാർ എന്നിവരുൾപ്പെടെ നിരവധി പ്രമുഖ ബിജെപി നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു.
ദമ്പതികളുടെ ആദ്യ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പുറത്തുവന്നു. സൂര്യ വെള്ളയും സ്വർണ്ണവും നിറത്തിലുള്ള വസ്ത്രം ധരിച്ചപ്പോൾ, സ്‌കന്ദപ്രസാദ് മനോഹരമായ മഞ്ഞ കാഞ്ചീപുരം സിൽക്ക് സാരിയും സ്വർണ്ണാഭരണങ്ങളും ധരിച്ചിരുന്നു. മറ്റൊരു ചിത്രത്തിൽ വധുവിനെ ചുവപ്പ്-മെറൂൺ സാരിയിലും ബിജെപി എംപിയെ വെളുത്ത നിറത്തിലുള്ള വസ്ത്രത്തിലുമാണ് കാണുന്നത്.
Discussion about this post