വണ്ണം കുറയ്ക്കാൻ ആഗ്രഹമുള്ളവർ കണ്ടോളൂ..,,,, ബുദ്ധിമുട്ടില്ലാതെ വണ്ണം കുറയ്ക്കാം അതും ഒരു മാസം കൊണ്ട്…. എന്നിങ്ങനെയുള്ള വീഡിയോസുകൾ കാണാതാവരായി ആരും തന്നെ കാണില്ല…… കണ്ടാൽ ഒന്ന് എടുത്ത് നോക്കത്തവരായി ഉണ്ടാവുകയുംമില്ല. ഇങ്ങനെയുള്ള വീഡിയോസുകൾ പ്രമോട്ട് ചെയ്യാൻ സഹായിക്കുന്ന യൂട്യൂബിനോളം സ്വാധീനം മറ്റൊന്നിന്നുമില്ല ഇന്ന്.. എന്ത് ചെറിയ കാര്യത്തിനും നമ്മൾ ഇന്ന് സോഷ്യൽ മീഡിയ ആശ്രയിക്കുന്നവരാണ്. എന്നാൽ ഇതിനു പിന്നിൽ ഒളിച്ചിരിക്കുന്ന കുരുക്കുകൾ ആരും അറിയാതെ പോവരുത്. ഇങ്ങനെ ഒരു ഊരാക്കുരുക്കിൽ പെട്ട് ജീവൻ തന്നെ നഷ്ടപ്പെട്ട പെൺകുട്ടിയുടെ വാർത്തയാണ് ഇപ്പോൾ ചർച്ചാവിഷയമായി മാറിയിരിക്കുന്നത്. കണ്ണൂരിൽ യൂട്യൂബ് നോക്കി വണ്ണം കുറയ്ക്കാൻ ശ്രമിച്ച ഒരു പതിനെട്ടുക്കാരിയുടെ ജീവൻ നഷ്ടപ്പെട്ടു എന്നുള്ളതാണ് ഈ വാർത്ത.
മെരുവമ്പായി ഹെൽത്ത് സെന്ററിന് സമീപം കൈതേരികണ്ടി വീട്ടിൽ എം ശ്രീനന്ദ (18) ആണ് മരിച്ചത്. തലശ്ശേരി സഹകരണ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിലും ചികിത്സ തേടിയിരുന്നു. വണ്ണം കൂടുതലാണെന്ന ധാരണയിൽ കുറച്ചുനാളായി ഭക്ഷണത്തിന്റെ അളവ് കുറച്ചതാണ് പ്രശ്നമായതെന്നാണ് വിവരം. വണ്ണം കൂടുമെന്ന ചിന്തയിൽ ശ്രീനന്ദ ഭക്ഷണം കഴിക്കാതിരിക്കുകയും വ്യായാമം ചെയ്യുകയും ചെയ്യ്തിരുന്നുവെന്ന് ബന്ധുകൾ പറയുന്നു. അനോറെക്‌സിയ നെർവോസ എന്ന രോഗാവസ്ഥയാണിതെന്ന് ഡോക്ടർമാർ പറയുന്നത്.
എന്താണ് അനോറെക്‌സിയ നെർവോസ എന്ന രോഗം.
ഗുരുതരമായ ഈറ്റിങ് ഡിസോർഡറും മാനസികാരോഗ്യ പ്രശ്‌നവുമാണ് അനോക്‌സിയ നെർവോസ. ഈ പ്രശ്‌നമുള്ളവർ വണ്ണം പരമാവധി കുറയ്ക്കാൻ ശ്രമിക്കും. വേണ്ടത്ര ഭക്ഷണം കഴിക്കാതിരിക്കുകയോ അമിതമായി വ്യായാമം ചെയ്യുകയോ ഭക്ഷണം കഴിച്ചാൽ ഛർദിച്ചു കളയാൻ ശ്രമിക്കുകയോ ഒക്കെ ചെയ്യും. പട്ടിണി കിടക്കുക കൂടി ചെയ്യുന്നതോടെ സാഹചര്യം ഗുരുതരമാകും.
സ്വന്തം ശരീരത്തെക്കുറിച്ച് എപ്പോഴും ആശങ്കയുണ്ടാവും. വണ്ണം വെയ്ക്കുമോയെന്ന ഭയമുണ്ടാവുകയും ചെയ്യും. വണ്ണം തീരെ കുറവാണെങ്കിലും വണ്ണം വെയ്ക്കുമോ എന്ന തോന്നലുണ്ടാകും. പ്രായലിംഗ ഭേദമന്യേ എല്ലാവരിലും ഈ അവസ്ഥ കാണാം. ഉത്കണ്ഠ, ആത്മവിശ്വാസക്കുറവ് തുടങ്ങിയവയാണ് അനോറെക്‌സിയ നെർവോസയിലേക്ക് നയിക്കുന്നത്.
അനോറെക്‌സിയ ഉണ്ടെന്ന സംശയം തോന്നിയാലുടൻ വിദഗ്ധ ചികിത്സ തേടണമെന്നാണ് ഡോക്ടർമാർ പറയുന്നത്. തെറാപ്പി ഉൾപ്പെടെയുള്ള ചികിത്സാ രീതികളിലൂടെ ഈ അവസ്ഥയെ മറികടക്കാനാകുമെന്നും ഡോക്ടർമാർ പറയുന്നു. അമിത വണ്ണം അനാരോഗ്യമാണ് എന്ന് എല്ലാവർക്കും അറിയാം . പക്ഷേ അമിത വണ്ണം മാത്രമാണ് അനാരോഗ്യം. ആവശ്യത്തിന് ശരീരഭാരം നിലനിർത്തുക എന്നത് കൂടി വളരെ പ്രധാനമാണ് എന്നത് കൂടി നമ്മൾ മനസ്സിലാക്കിയിരിക്കണം.
പലരും ഭക്ഷണം കഴിക്കുന്നത് മുഴുവനായും കുറയ്ക്കുമ്പോളാണ് ആരോഗ്യത്തെ ഇത് സാരമായി ബാധിക്കുന്നത്. വണ്ണം കുറയ്ക്കാൻ ശ്രമിക്കുമ്പോൾ ഒറ്റയടിക്ക് ഭക്ഷണം കഴിക്കുന്നത് നിർത്തരുത് . എന്ത് ഡയറ്റ് എടുക്കുമ്പോഴും ഡോക്ടറുമായി സംസാരിച്ചതിനു ശേഷം മാത്രമേ എടുക്കാവൂ എന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.
ഇങ്ങനെ യൂട്യൂബ് നോക്കി പരീക്ഷിക്കുന്നവർക്ക് ഇതൊരു പാഠമാണ്.. എന്തിനും ഏതിനും യൂട്യൂബ് നോക്കുന്നവർ ഒരു തവണയെങ്കിലും ഇങ്ങനെയുള്ള കാര്യങ്ങൾ ചിന്തിച്ച് വേണം ചെയ്യാൻ .
Discussion about this post