ചണ്ഡീഗഢ്: ഹരിയാനയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ പത്ത് സീറ്റിൽ ഒൻപതും തൂത്തുവാരാൻ ഒരുങ്ങുയാണ് ബിജെപി. അഞ്ചിടങ്ങളിൽ വിജയം ഉറപ്പിച്ചു. 4 സീറ്റിൽ ലീഡ്. കോൺഗ്രസിന്റെ ശക്തനായ ഭൂപീന്ദർ ഹൂഡയുടെ കോട്ടയായ റോഹ്തക് ഉൾപ്പെടെയുള്ള സീറ്റുകളിലാണ് ബിജെപി സ്ഥാനാർത്ഥികൾ ലീഡ് ചെയ്യുന്നത്.
സംസ്ഥാന മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ ആദ്യമായി സ്വന്തം ചിച്‌നത്തിൽ മത്സരിച്ച കോൺഗ്രസിന് അക്കൗണ്ട് തുറക്കാൻ കഴിഞ്ഞില്ല. അംബാല, ഗുരുഗ്രാം, സോനിപത്, റോഹ്തക്, കർണാൽ, ഫരീദാബാദ്, പാനിപ്പത്ത്, ഹിസാർ, യമുനാനഗർ എന്നിവിടങ്ങളിലാണ് ബിജെപിയുടെ മേയർ സ്ഥാനാർഥികൾ വിജയിച്ചത്.
അംബാലയിൽ, ബിജെപിയുടെ ഷൈലജ സച്ച്‌ദേവ മേയർ സ്ഥാനം നേടി. കോൺഗ്രസിന്റെ അമീഷ ചൗളയെ 20,487 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. സോണിപത്തിൽ ബിജെപിയുടെ മുതിർന്ന നേതാവ് രാജീവ് ജെയിൻ കോൺഗ്രസിന്റെ കോമൾ ദിവാനെ പരാജയപ്പെടുത്തി. കർണാലിൽ ബിജെപിയുടെ രേണു ബാല ഗുപ്ത കോൺഗ്രസിന്റെ മനോജ് വാധ്വയെ പരാജയപ്പെടുത്തി.
എന്നാൽ, കോൺഗ്രസിന് ഏറ്റവും വലിയ നാണക്കേട് നേരിട്ടത് മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡയുടെ ശക്തികേന്ദ്രമായ റോഹ്തക്കിലാണ്. കോൺഗ്രസിന്റെ സൂരജ്മൽ കിലോയിയെ പരാജയപ്പെടുത്തി ബിജെപിയുടെ രാം അവതാർ റോഹ്തക്ക് പിടിച്ചെടുത്തു.
Discussion about this post