ഭീകരതയ്ക്ക് പാലൂട്ടി ഇന്ത്യയെ അങ്ങ് ഒതുക്കാമെന്ന് കരുതിയ പാകിസ്താന് തെറ്റി. ഇണക്കിവളർത്തിയ വിഷസർപ്പങ്ങൾ തിരിഞ്ഞുകൊത്തിത്തുടങ്ങി. പാക് സൈനികതാവളങ്ങളിൽ വരെ ഭീകരർ അനയാസം കയറിച്ചെന്ന് കൂട്ടക്കൊല നടത്തുന്നു,രാജ്യത്തിന്റെ ക്രമസമാധാനം തകർക്കുന്നു. രാജ്യത്ത് എങ്ങും അസ്വസ്ഥത,സാമ്പത്തികതകർച്ച…ഭീകരതവളർന്ന് പന്തലിച്ചതോടെ, പാകിസ്താന്റെ കപടമുഖം കണ്ടില്ലെന്ന് നടിക്കാൻ ഇന്ന് ലോകരാജ്യങ്ങൾക്കാവില്ല. തെറ്റുകാരനെ തെറ്റുകാരനായി തന്നെ കണ്ട് അതിന് അനുസരിച്ചാണ് ലോകരാജ്യങ്ങളുടെ പെരുമാറ്റം.
അമേരിക്കൻ പൗരന്മാർ പാകിസ്താനിലേക്ക് പോകണ്ട, യാത്രകൾ പുനഃപരിശോധിക്കണം. ഏറ്റവും ഒടുവിൽ, യുഎസാണ് പാകിസ്താനെ തള്ളി പറഞ്ഞിരിക്കുന്നത്. പാകിസ്താനിലേക്ക് യാത്ര ചെയ്യുന്നതിന് അമേരിക്ക പൗരന്മാർക്ക് വിലക്കേർപ്പെടുത്തിയിരിക്കുന്നത്.ഇന്ത്യ പാക് അതിർത്തി, നിയന്ത്രണ രേഖ, ഖൈബർ പഖ്തൂൺഖ്വ, ബലൂചിസ്ഥാൻ പ്രവിശ്യകളിലേക്ക് യാത്ര ചെയ്യുന്നതിനാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഭീകരാക്രമണ സാധ്യത കണക്കിലെടുത്ത് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റാണ് ഇത്തരത്തിലൊരു നിർദ്ദേശം നൽകിയിരിക്കുന്നത്.
പാകിസ്താനിലേക്ക് യാത്ര അമേരിക്കൻ പൗരന്മാർ പുനഃപരിശോധിക്കണം. ഭീകരവാദികൾ ആക്രമണം നടത്താനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുകയാണ്. ഖൈബർ പഖ്തൂൺഖ്വ, ബലൂചിസ്ഥാൻ എന്നീ പ്രവിശ്യകളിൽ സ്ഥിരമായി ഭീകരാക്രമണം നടക്കുന്നു. നിരവധി പേർക്കാണ് ജീവൻ നഷ്ടമായത്. ഷോപ്പിങ് മാളുകൾ, വിമാനത്താവളങ്ങൾ, സർവകലാശാലകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, ആശുപത്രികൾ എന്നിവയായിരിക്കാം ഭീകരർ ലക്ഷ്യമിടുന്നത്. മുൻകാലങ്ങളിൽ യുഎസ് നയതന്ത്രജ്ഞരെ ഭീകരവാദികൾ ലക്ഷ്യമിട്ടിരുന്നു. യുഎസ് എംബസി ഉൾപ്പെടെയുള്ള കേന്ദ്രങ്ങൾക്കെതിരെ ഭീകരാക്രമണ ഭീഷണി ഉണ്ടായിരുന്നെന്നും മുന്നറിയിപ്പിൽ പറയുന്നു.
. അമേരിക്കയുടെ ഈ യാത്രാവിലക്ക് നിർദ്ദേശം പുറത്ത് വന്ന് മണിക്കൂറുകളായെങ്കിലും പാകിസ്താൻ ഇത് വരെ ഈ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. പൊതുവേ അമേരിക്കയുടെ കടുപ്പിച്ച നിർദ്ദേശങ്ങളോട് മൗനം ഭജിക്കുന്ന രീതി തന്നെയാവും പാകിസ്താൻ ഈ അവസരത്തിലും എടുക്കുകയെന്നാണ് റിപ്പോർട്ടുകൾ. സൈനികബലം നിലനിർത്താനും പ്രതിരോധം ശക്തിപ്പെടുത്താനും പാകിസ്താന് അമേരിക്കയുടെ സഹായം കൂടിയേ തീരു. സാമ്പത്തികമായി തകർന്ന് പാപ്പരായി നിൽക്കുന്ന അവസ്ഥയിൽ യുഎസിനെ പിണക്കുന്നത് ബുദ്ധിയല്ലെന്ന് പാകിസ്താന് നന്നായിട്ടറിയാം. ഞങ്ങൾക്ക് ഭീകരരുമായി ബന്ധമില്ലെന്ന് പറഞ്ഞ് കൈമലർത്തിയിട്ടും കാര്യമില്ലെന്ന് പാകിസ്താന് മനസിലായ സ്ഥിതിയ്ക്ക് അടുത്ത നീക്കം എന്താണെന്ന് കണ്ടറിയേണ്ടി വരും
Discussion about this post