കണ്ണൂർ: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ അറസ്റ്റിലായ യുവതി സ്ഥിരം ക്രിമിനലെന്ന് വിവരം.പുളിപറമ്പ് തോട്ടാറമ്പിലെ സ്‌നേഹ മെർലിനെയാണ് (23) തളിപ്പറമ്പ് പോലീസ് പോക്‌സോ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തത്. തളിപ്പറമ്പ് സ്വദേശിനിയാണ് പീഡനത്തിനിരയായ സ്‌കൂൾ വിദ്യാർത്ഥിനി.
നേരത്തെയും സമാനകേസിൽ പ്രതിയായിരുന്ന സ്‌നേഹ പന്ത്രണ്ടുകാരിയെ കൂടാതെ പതിനാല് വയസുള്ള ആൺകുട്ടിയെയും യുവതി പീഡിപ്പിച്ചതായി വിവരമുണ്ട്. പീഡന ദൃശ്യങ്ങളും പ്രതി ഫോണിൽ പകർത്തിയിരുന്നു. വീഡിയോ കാട്ടി ആൺകുട്ടിയെ ഭീഷണിപ്പെടുത്തി പരാതിപ്പെടാതിരിക്കാൻ ആവശ്യപ്പെട്ടതായാണ് വിവരം.
സ്‌കൂളിൽ വച്ച് കുട്ടിയുടെ ബാഗ് അദ്ധ്യാപിക പരിശോധിച്ചതോടെയാണ് വിവരങ്ങൾ പുറംലോകം അറിയുന്നത്. ബാഗിൽനിന്നു ലഭിച്ച മൊബൈൽഫോണിൽ സംശയാസ്പദമായ ദൃശ്യങ്ങൾ കണ്ടതിനെ തുടർന്ന് അദ്ധ്യാപിക വിവരം ചൈൽഡ് ലൈനിൽ അറിയിക്കുകയായിരുന്നു. തുടർന്നു നടത്തിയ കൗൺസലിങ്ങിലാണ് കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്. പെൺകുട്ടിക്ക് പ്രതി സ്വർണ ബ്രേസ്‌ലെറ്റ് വാങ്ങി നൽകിയിരുന്നതായി സൂചനയുണ്ട്.
Discussion about this post