സ്‌പേസ്എക്‌സ് ക്രൂ10 ദൗത്യം വിക്ഷേപിച്ചു. നാസയുടെ ഫ്‌ളോറിഡ കെന്നഡി സ്‌പേസ് സെന്ററിലെ39എ വിക്ഷേപണത്തറയില്‍നിന്നാണ് സ്‌പേസ്എക്‌സ് ഫാല്‍ക്കണ്‍ 9 റോക്കറ്റ് കുതിച്ചുയര്‍ന്നത്.നേരത്തെ രണ്ടുതവണ മാറ്റിവെച്ച വിക്ഷേപണമാണ് നാസ ഇപ്പോള്‍ വിജയകരമായിപൂര്‍ത്തിയാക്കിയിരിക്കുന്നത്.
നാസയുടെ ബഹിരാകാശ സഞ്ചാരികളായ ആന്‍ മക്‌ക്ലെയിന്‍, നിക്കോളെ അയേഴ്‌സ്, ജപ്പാന്റെടകുയു ഒനിഷി, റഷ്യയുടെ കിരില്‍ പെസ്‌കോവ് എന്നിവരാണ് ദൗത്യത്തിന്റെ ഭാഗമായിഅന്താരാഷ്ട്രാ ബഹിരാകാശ നിലയത്തിലേക്ക് തിരിച്ചത്. ശനിയാഴ്ച രാത്രി 11.30-ഓടെ പേടകംഐഎസ്എസുമായി ഡോക്കിങ് നടത്തും. മാര്‍ച്ച് 19 ബുധനാഴ്ച സുനിത ഉള്‍പ്പെടെയുള്ളവരുമായിപേടകം ഭൂമിയിലേക്ക് തിരിക്കും.
എട്ടു ദിവസത്തെ ദൗത്യത്തിനാണ് ബോയിംഗിന്‍റെ പരീക്ഷണ സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ 2024 ജൂണില്‍ ഭൂമിയില്‍ നിന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് സുനിത വില്യംസും ബുച്ച്വിൽമോറും പറന്നത്. എന്നാൽ, 9 മാസത്തിലധികമായി ഇവർ കുടുങ്ങി കിടക്കുകയാണ്.
പലതവണ ഇരുവരെയും മടക്കികൊണ്ടുവരാൻ നാസ ശ്രമിച്ചെങ്കിലും സ്റ്റാർലൈനറിന്റെ അപകട സാധ്യത മുന്നിൽക്കണ്ട് മടക്കയാത്ര നീട്ടിവയ്ക്കുകയായിരുന്നു. അതിനിടയിൽ ഏറ്റവും കൂടുതൽസമയം ബഹിരാകാശ നടത്തം പൂർത്തിയാക്കിയ വനിതയെന്ന ലോക റെക്കാഡും സുനിതസ്വന്തമാക്കിയിരുന്നു.
Discussion about this post