എറണാകുളം : കളമശേരി കഞ്ചാവ് കേസിൽ പ്രതി ഷാലിഖിന്റെ മൊഴി വിവരങ്ങൾ പുറത്ത്. കഞ്ചാവ് വിൽപ്പനയിൽ 6000 രൂപ വരെ ലാഭം ലഭിച്ചിരുന്നു എന്നാണ് ഷാലിഖിന്റെ മൊഴി. 18000 രൂപയ്ക്ക് വാങ്ങുന്ന കഞ്ചാവ് 24000 രൂപയ്ക്കാണ് വിൽക്കുന്നത് .
പോക്കറ്റ് മണി കണ്ടെത്തുന്നതിനാണ് വിദ്യാർത്ഥികൾ ക്യാമ്പസിൽ കഞ്ചാവ് വിൽപന നടത്തിയെന്നും ഷാലിഖ് പോലീസിന് മൊഴി നൽകി. ഇതരസംസ്ഥാന തൊഴിലാളിയാണ് കോളേജിലേക്ക് കഞ്ചാവ് നൽകുന്നത് എന്ന് അറസ്റ്റിലായ ആഷിക്കും ഷാലിക്കും മൊഴി നൽകിയിരുന്നു . സംഭവവുമായി ഇതുവരെ പോലീസ് അഞ്ച് പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് പോളിടെക്‌നികിലെ ഹോസ്റ്റലിൽ നിന്ന് 2 കിലോ കഞ്ചാവും മദ്യവും പോലീസ് പിടികൂടിയത്. ഹോളി ആഘോഷത്തിന്റെ ഭാഗമായി ലഹരിപ്പാർട്ടി നടത്തുന്നുണ്ടെന്നും ഇതിനായി വിദ്യാർത്ഥികളുടെ കൈയിൽ നിന്ന് പണവും പിരിച്ചുന്നെന്നും പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു . ഇത് തുടർന്നാണ് കളമശേരി പോലീസ് ഹോസ്റ്റലിൽ
Discussion about this post