മലയാളികളുടെ സ്വന്തം ബാലാമണി… നന്ദനം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ നടി നവ്യ ഇന്നും മലയാളികളുടെ പ്രിയപ്പെട്ട താരമാണ്. നടിയെന്നതിനുപരി നർത്തകിയായും താരം തിളങ്ങി നിൽക്കുകയാണ്. ഇപ്പോഴിതാ നൃത്തം ചെയ്യുന്നതിനിടയിൽ വികാരാധീനയായ നടി നവ്യ നായരെ കാണികൾക്കിടയിൽ നിന്നെത്തിയ ഒരു മുത്തശ്ശി ആശ്വസിപ്പിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
ഗുരുവായൂർ ഉത്സവത്തോട് അനുബന്ധിച്ച് ആയിരുന്നു നവ്യ നായരുടെ നൃത്ത പരിപാടി. ഇതിനിടയിൽ കൃഷ്ണ സ്തുതിക്ക് നൃത്തം ചെയ്ത് അവസാനം എത്തുമ്പോൾ നവ്യ കണ്ണീരണിയുകയായിരുന്നു,. ഇതിനിടെ ഒരു മുത്തശ്ശി സ്റ്റേജിന് അടുത്തേക്ക് വന്ന് നവ്യയെ വിളിക്കുന്നുണ്ട്. ഒപ്പം പൊട്ടിക്കരയുന്നുമുണ്ട് ആ മുത്തശ്ശി. സെക്യൂരിറ്റി ഇവരെ മാറ്റാൻ ശ്രമിച്ചുവെങ്കിലും നടന്നില്ല. ഒടുവിൽ നവ്യ മുത്തശ്ശിയുടെ അടുത്തെത്തിയതും അവർ കയ്യിൽ പിടിച്ച് ചുംബിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യുന്നുണ്ട്.
ഇതിന് പിന്നാലെ മുത്തശ്ശിയൊടൊപ്പമുള്ള ഫോട്ടോ നവ്യ പങ്കു വച്ചിട്ടുണ്ട്. എനിക്ക് പറയാൻ വാക്കുകളില്ല..സർവ്വം കൃഷ്ണാർപ്പണം’, എന്നാണ് നവ്യ ഫോട്ടോയ്ക്ക് ഒപ്പം കുറിച്ചത്. ‘ഒരു കലാകാരിയും ആസ്വാദകനും ഈശ്വരനോളം ഒന്നാകുന്ന നിമിഷം, കണ്ണൻ തന്റെ സ്‌നേഹവും സന്തോഷവും ആ അമ്മയിലൂടെ ചേച്ചിക്ക് പകർന്നല്ലോ എന്നൊക്കെയാണ് വീഡിയോക്ക് വരുന്ന കമന്റുകൾ.
ഡാൻസിൽ കൂടുതൽ സജീവമാവുകയാണ് താരം . തന്റെ ഡാൻസ് ക്ലാസിന്റെ വീഡിയോകൾ എല്ലാം താരം തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. മാതംഗി എന്നാണ് നവ്യയുടെ നൃത്ത വിദ്യാലയത്തിന്റെ പേര്.
https://www.instagram.com/reel/DHTwXfKy3jn/?utm_source=ig_web_copy_link
Discussion about this post