വാഷിംഗ്ടൺ: 9 മാസത്തെ ഇടവേളയ്ക്ക് ശേഷം ഭൂമിയിലെത്തുന്ന സുനിത വില്യംസിനെയും ബുച്ച് വിൽമോറിനേയും ആദ്യം സ്വീകരിച്ചത് ഡോൾഫിനുകൾ. ഇന്ത്യൻ സമയം പുലർ്‌ചെ 3:40 ന് സുനിത ഉൾപ്പെടെയുള്ളവരെ വഹിച്ചുകൊണ്ട് സ്‌പേസ് കെ്‌സിന്റെ ഡ്രാഗൺ ക്രൂ 9 പേടകം ഫ്‌ളോറിഡ തീരത്തിന് സമീപം സമുദ്രത്തിലെ ഗൾഫ് ഓഫ് അമേരിക്കയിൽ ഇറങ്ങുകയായിരുന്നു. സമയമാണ് ഡോൾഫിനുകൾ എത്തിയത്.
പേടകം കടലിൽ വീണതിന് പിന്നാലെ അതിന് ചുറ്റും ഡോൾഫിനുകൾ എത്തുന്നതും വട്ടമിട്ട് നീന്തുന്നതും പുറത്തുവന്ന വീഡിയോയിൽ കാണാം. സമീപത്ത് യുഎസ് കോസ്റ്റ് ഗാർഡിൻറെ ബോട്ടുകളും സ്‌പേസ് എക്‌സിൻറെ കപ്പലുമുണ്ടായിട്ടും, അതൊന്നും വകവെക്കാതെ ഡോൾഫിനുകൾ നീന്തുകയായിരുന്നു.
അതേസമയം പേടകത്തിൽ നിന്ന് നിക്ക് ഹേഗ് ആണ് ആദ്യം പുറത്തിറങ്ങിയത്. അലക്‌സാണ്ടർ ഗോർബനോവ് രണ്ടാമതും സുനിത മൂന്നാമതുമായാണ് ഇറങ്ങിയത്. യാത്രാ പേടകത്തിലെ തകരാർ കാരണം 2024 ജൂൺ മുതൽ നിലയത്തിൽ കുടുങ്ങിയതാണ് സുനിതയും വിൽമോറും. നിക്ക് ഹേഗും ഗോർബുനോവും സെപ്തംബറിലാണ് നിലയത്തിലെത്തിയത്.
Discussion about this post