നാൻസി റാണി സിനിമയുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങൾക്കെതിരെ പ്രതികരിച്ച് അഹാന കൃഷ്ണയുടെ അമ്മ സിന്ധു കൃഷ്ണ. ഷൂട്ടിംഗിന്റെ തുടക്കം മുതൽ തന്നെ താൻ അഹാനയോടൊപ്പം ഉണ്ടായിരുന്നു. ആദ്യ ദിവസം മുതൽ ഒട്ടും പ്രഫഷണലല്ലാത്ത സമീപനമാണ് സംവിധായകനിൽ നിന്നും ഉണ്ടായതെന്നും സിന്ധു കൃഷ്ണ പറയുന്നു. യൂട്യൂബ് ചാനലിലൂടെയാണ് പ്രതികരണം.
അമ്മുവിന് ആ സിനിമയുടെ ഷൂട്ടിങിനിടെയാണ് കോവിഡ് വന്നത്. ആ സമയത്തൊക്കെ എല്ലാ ക്രൂവിനെയും നെഗറ്റീവ് ആണോ എന്നൊക്കെ ചെക്ക് ചെയ്തിട്ടാണ് ഷൂട്ടിംഗിന് കയറ്റിയത്. എന്നാൽ അന്ന് ഇവരുടെ ഏതോ ഒരാൾ ചെക്ക് ചെയ്യാതെ സെറ്റിൽ കയറിയിരുന്നു, അയാൾക്കായിരുന്നു കോവിഡ് ഉണ്ടായിരുന്നത്. അയാളിൽ നിന്നുമാണ് അമ്മുവിന് കോവിഡ് വരുന്നത്.
എതൊരാൾക്കും രണ്ട് വശങ്ങൾ ഉണ്ടെന്നാണല്ലോ പറയുക. അതുപോലെ തന്നെയായിരുന്നു സംവിധായകനും. ഒരു നല്ല വശവും ഒരു ചീത്ത വശവും ഉണ്ടായിരുന്നു. അമ്മുവിന് വേണ്ടിയുള്ള എല്ലാ സാധനങ്ങളും എത്തിച്ചു കൊടുക്കുക, എന്നെ എപ്പോഴും വിളിച്ച് അവളുടെ വിവരങ്ങൾ തിരക്കും. ഒരോ ഷൂട്ട് കഴിയുമ്പോഴും കൈയടിക്കും , അങ്ങനെ എല്ലാം ഉണ്ടായിരുന്നു.
ഞങ്ങൾ കോട്ടയത്തേക്ക് ഷൂട്ടിംഗിനായി ട്രെയിനിൽ പോയത്. അവിടെ ഞങ്ങളെ കൂട്ടാനായി ഒരാൾ വരും എന്നാണ് പറഞ്ഞിരുന്നത്. എന്നാൽ ഒരും തന്നെ വന്നില്ല. അവസാനം ഞങ്ങളെ വിളിക്കാനായി വന്നത് മനുവും പ്രൊഡ്യൂസറും കൂടി വന്നു, അവർ രണ്ടും കൂടി വന്നു ഞങ്ങളുടെ പെട്ടി എടുത്തപ്പോൾ ഞങ്ങൾക്ക് എന്തോപോല തോന്നി.
ഞങ്ങൾ പറഞ്ഞു, ‘വേണ്ട നിങ്ങൾ എടുക്കണ്ട ഞങ്ങൾ തന്നെ എടുക്കാം, ഞങ്ങൾക്ക് അത് നന്നായി തോന്നിയില്ല, നിങ്ങൾക്ക് ആരെയെങ്കിവും വിടാമായിരുന്നില്ലേ എന്ന് ചോദിച്ചപ്പോൾ അത് സാരമില്ല എന്നാണ് അയാൾ പറഞ്ഞത്.
ആദ്യം മുതൽ എന്തെക്കെയോ പ്രശ്‌നങ്ങൾ അനുഭവപ്പെട്ടിരുന്നു. മനുവിന് സഹായികളായി നിന്നത് അയാളുടെ തന്നെ കുറച്ചു സുഹൃത്തുക്കൾ ആയിരുന്നു. പ്രൊഡ്യൂസർ കുറച്ചു സീൻ അഭിനയിച്ചു, ഒരു ഹോസ്പിറ്റൽ സീൻ ഉണ്ട് അതൊക്കെ കുറെ പ്രാവശ്യം എടുത്തു. പ്രൊഡ്യൂസർ അഭിനയിച്ച വേഷം പിന്നീട് വേറൊരു ആർട്ടിസ്റ്റിനെ വച്ച് എടുത്തു. ആ ഒരു സീൻ തന്നെ മൂന്ന് പ്രാവിശ്യം എടുത്തു. ഞങ്ങൾ ഇത് എല്ലാം അഡ്ജസെറ്റ് ചെയ്തു. കഴിവുള്ള ആളുകളെ പിടിച്ച് അഭിനയിക്കാതെ കാണുന്നവരെയെല്ലാം അഭിനയിപ്പിക്കുകയാണ് ചെയ്തത്. ഒരു പ്രൊഡക്ഷൻ കൺട്രോളർ പോലുമില്ല. അങ്ങനെ ഒക്കെ ഉള്ളവർ ഉണ്ടെങ്കിൽ ഒരു സിനിമ എങ്ങനെ ചെയ്യും എന്ന് അവർക്കറിയാം. പണി അറിയാവുന്ന ഒരാളെ എങ്കിലും വച്ചാൽ മതിയായിരുന്നു. ഇത് ഇയാളും ഇയാളുടെ കൂട്ടുകാരും, അവർക്ക് എത്രത്തോളം സിനിമയെ കുറിച്ച് അറിയാം എന്നറിയില്ല.
പലരും വന്നു പലതും പറയുന്നുണ്ട് . അതിൽ നിങ്ങൾക്ക് തരേണ്ട ഏറ്റവും കൃത്യമായ വിവരമാണ് ഞാൻ പറഞ്ഞത്, ഒരുപാടുണ്ട് പറയാൻ. എന്തായാലും സിനിമ റിലീസ് ആവട്ടേ … അത് നന്നായി വരട്ടേ. അമ്മു സിനിമയ്ക്ക് ശബ്ദം കൊടുത്തിട്ടില്ല. കളൈമാക്‌സിൽ അഭിനയിച്ചിട്ടുമില്ല, ക്ലൈമാക്‌സ് അവർ എന്തൊക്കെയോ തട്ടിക്കൂട്ടിയാണ് ചെയ്തിരിക്കുന്നത്. എന്തായാലൂം സിനിമ റിലീസ് ചെയ്ത് അവർക്ക് കിട്ടാനുള്ള പണം തിരിച്ചു കിട്ടട്ടെ. മനുവിന്റെ ആത്മാവിന് ശാന്തി ലഭിക്കട്ടേ…. സിന്ധു കൃഷ്ണ പറയുന്നു.
Discussion about this post