ന്യൂയോർക്ക്: അമേരിക്കയിൽ വീണ്ടും വെടിവെപ്പ്. മൂന്ന് പേർ കൊല്ലപ്പെട്ടു. 15 പേർക്ക് പരിക്കേറ്റു. ന്യൂമെക്‌സികോയിലെ ലാസ് ക്രൂസിൽ ഇന്നലെ രാത്രിയോടെയായിരുന്നു വെടിവെപ്പ് ഉണ്ടായത്. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
രാത്രി 10 മണിയോടെ ലാസ് ക്രൂസിലെ യംഗ് പാർക്കിൽ ആയിരുന്നു വെടിവപ്പ് ഉണ്ടായത്. പാർക്കിൽ അനുമതിയില്ലാതെ ഒരു വിഭാഗം കാർഷോ സംഘടിപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കം ആണ് വെടിവയ്പ്പിൽ കലാശിച്ചത്.
സംഭവത്തിൽ 19 വയസ്സുള്ള രണ്ട് പേരും 16 കാരനും ആണ് കൊല്ലപ്പെട്ടത്. ഇവരുടെ പേര് വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. 16 നും 36 നും ഇടയിൽ പ്രായമുള്ളവർക്കാണ് പരിക്കേറ്റത്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. മുഴുവൻ പേരും അപകടനില തരണം ചെയ്തതായാണ് വിവരം.
പരിക്കേറ്റവിൽ ഏഴ് പേർ പ്രദേശത്തെ ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്. മറ്റുള്ളവെ വിദഗ്ധ ചികിത്സയ്ക്കായി വിവിധയിടങ്ങളിലേക്ക് മാറ്റി.
സംഭവത്തിൽ ഇതുവരെ ആരും അറസ്റ്റിലായിട്ടില്ല. അക്രമികളെക്കുറിച്ച് പോലീസിന് സൂചനകൾ ലഭിച്ചിട്ടുണ്ട്. പ്രദേശത്ത് നിന്നും വെടിയുണ്ടകൾ അന്വേഷണ സംഘം കണ്ടെടുത്തിട്ടുണ്ട്. ഇത് കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
Discussion about this post