മുംബൈ: രാജ്യത്തെ ശീതള പാനീയ വിപണിയിൽ വമ്പൻ ചുവടുവയ്പ്പുകൾ വയ്ക്കുകയാണ് മുകേഷ് അംബാനിയുടെ റിലയൻസ് ഗ്രൂപ്പ്. ഇന്ത്യയിലെ നമ്പർ വൺ ബ്രാൻഡായ കാമ്പ കോളയെ കോടികൾ മുടക്കി കഴിഞ്ഞ ദിവസമാണ് അമ്പാനി സ്വന്തമാക്കിയത്. കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് ശ്രീലങ്കൻ മുൻ ക്രിക്കറ്ററായ മുത്തയ്യ മുരളീധരന്റെ ഉടമസ്ഥതയിലുളള ശീതളപാനീയത്തിന്റെ ഇന്ത്യയിലെ വിതരണാവകാശവും റിലയൻസ് സ്വന്തമാക്കിയത്.
ജനങ്ങൾക്കിടയിൽ ‘സീറോ ഷുഗൾ ട്രെൻഡ്’ വർദ്ധിച്ച് വരികയാണ്. ഈ അവസരം മുതലെടുക്കുകയാണ് റിലയൻസ്. കൊക്കക്കോള, പെപ്സികോ പോലെയുള്ള ആഗോള കമ്പനികൾ ഇതിനകം തന്നെ ഷുഗർലെസ് ഡ്രിങ്കുകൾ അവതരിപ്പിച്ചു കഴിഞ്ഞു. ഇവയ്ക്ക് കമ്പനികൾ ഉയർന്ന വിലയാണ് നിശ്ചയിക്കുന്നത്. ആ അവസരത്തിലാണ് റിലയൻസ് വെറും പത്ത് രൂപയ്ക്ക് ഡയറ്റ്, ലൈറ്റ് ഡ്രിങ്കുകൾ വിപണിയിൽ ഇറക്കിയിരിക്കുന്നത്.
റിലയൻസുമായി മത്സരിക്കാനായി പാനീയ ഭീമന്മാരായ കൊക്കക്കോളയും പെപ്സിയും പഞ്ചസാര രഹിത പാനീയങ്ങളുടെ നിര വർദ്ധിപ്പിക്കുകയാണ്. തംസ്അപ് എക്സ് ഫോഴ്സ്, കോക്ക് സീറോ, സ്പ്രൈറ്റ്, പെപ്സി നോ ഷുഗർ എന്നിവയുൾപ്പടെ കമ്പനികൾ അവരുടെ ഡയറ്റ്, ലൈറ്റ് പാനീയങ്ങൾക്കായി 10 രൂപ പായ്ക്കറ്റുകൾ പുറത്തിറക്കിയിട്ടുണ്ട്.
കണക്കുകൾ പ്രകാരം, കുറഞ്ഞ പഞ്ചസാരയും പഞ്ചസാര രഹിതവുമായ പാനീയങ്ങളുടെ വിൽപ്പന കഴിഞ്ഞ വർഷം ഇരട്ടിയായി 700-750 കോടിയിലെത്തിക്കഴിഞ്ഞു. 2024-ൽ പെപ്‌സികോയുടെ പഞ്ചസാര രഹിത വകഭേദങ്ങൾ അതിന്റെ മൊത്തം വിൽപന അളവിൽ 44.4 ശതമാനം ആയിരുന്നു. മുൻ വർഷത്തെ 40.2 ശതമാനത്തിൽ നിന്ന് ഇത് ഗണ്യമായ വർധനവാണ്.
Discussion about this post