വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനൊപ്പമുള്ള അത്താഴ വിരുന്നിനിടെ അതിഥികളെ രസിപ്പിക്കുന്ന ശതകോടീശ്വരൻ ഇലോൺ മസ്‌കിന്റെ വീഡിയോ വൈറലാവുന്നു. വിരൽത്തുമ്പിൽ ഒരു ഫോർക്കും രണ്ടുസ്പൂണുകളും ബാലൻസ് ചെയ്തുകൊണ്ട് മസ്‌ക് നടത്തുന്ന അഭ്യാസ പ്രകടനമാണ് സോഷ്യൽമീഡിയയെ രസിപ്പിച്ചത്. മാർച്ച് 15 ന് ഫ്‌ലോറിഡയിലെ പാം ബീച്ചിലുള്ള ട്രംപിന്റെ മാർ-എ-ലാഗോ എസ്റ്റേറ്റിൽ എക്‌സ്‌ക്ലൂസീവ് ‘കാൻഡിൽ ലൈറ്റ് അത്താഴവിരുന്നിനിടെയായിരുന്നു സംഭവം.
അത്താഴ വിരുന്നിനിടെ ട്രംപിനൊപ്പം ഭക്ഷണം കഴിക്കുമ്പോൾ ഇലോൺ മസ്‌ക് ഒരു വിരലിൽ ഒരു ഫോർക്കും സ്പൂണും അനായാസമായി ബാലൻസ് ചെയ്യുന്നു. ജീനിയസും ഡിന്നർ എന്റർടെയ്ൻമെന്റും എന്ന അടിക്കുറിപ്പോടെയാണ് ഒരു എക്‌സ് ഉപയോക്താവ് വീഡിയോ പങ്കുവെച്ചത്.
എങ്ങനെയാണ് മസ്‌ക് ഇങ്ങനെ ചെയ്തതെന്ന് ഉപയോക്താക്കളിൽ ഒരാൾ ചോദിച്ചു. ഇലോൺ മസ്‌ക് ഗുരുത്വാകർഷണത്തെ പരാജയപ്പെടുത്തിയെന്നും ചോദ്യത്തിന് മറുപടിയായി മറ്റൊരു ഉപയോക്താവ് പറഞ്ഞു. ഇലോൺ ഒരു അന്യഗ്രഹജീവിയാണെന്നതിന്റെ തെളിവെന്ന്ഒരു എക്‌സ് ഉപയോക്താവ് അഭിപ്രായപ്പെട്ടു. മസ്‌ക് ഇലൂമിനാറ്റിയാണെന്നാണ് മലയാളികളിൽ ഭൂരിഭാഗം പേരും കുറിച്ചത്.
Discussion about this post